advertisement

ലോക്ഡൗണിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 1700 കോടി;1112 വ്യാജവാറ്റ് കേസുകൾ.

Last Updated:

നിയമസഭയിൽ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഔട്ട്‌ലെറ്റുകൾ അടച്ചിട്ടത് മൂലം ബിവറേജസ് കോർപ്പറേഷൻ നഷ്ടം 1700 കോടി. മുൻവർഷത്തെ വിൽപന കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നഷ്ടം കണക്കുകൂട്ടിയത്.  നിയമസഭയിൽ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീടുകളിൽ മദ്യം എത്തിച്ചു നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലോക്കഡൗണിൽ വ്യാജവാറ്റുകാർ വ്യാപകമായി. 1112 കേസുകളാണ് മദ്യവിൽപന ഇല്ലാതിരുന്ന ഈ സമയത്തു മാത്രം രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ 168. കൊല്ലത്ത് 148 കേസുകളും രജിസ്റ്റർ ചെയ്തു. ഒമ്പത് കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത വയനാടും 21 കേസുകൾ രജിസ്റ്റർ ചെയ്ത കണ്ണൂരുമാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
ഇളവുകൾ നൽകി മദ്യവില്പന പുനരാരംഭിച്ചങ്കിലും ബാറുകളുടെ പ്രവർത്തനം പൂർണതോതിൽ എത്തിയിട്ടില്ല. ബിവറേജസ് കോർപ്പറേഷൻ ലാഭവിഹിതം കുറച്ചതിനാൽ മദ്യവിൽപ്പന നഷ്ടം ആണെന്നാണ് ബാർ ഉടമകളുടെ നിലപാട്. വെയർ ഹൗസിലെ പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരുമായി പലവട്ടം ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
advertisement
ബിയർ വൈൻ പാർലറുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന ആദ്യ ദിവസം മുതൽ തന്നെ എ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വലിയ വിൽപനയാണ് നടക്കുന്നത്. പഴയ പോലെ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.
മദ്യം വീടുകളിൽ എത്തിച്ചു നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യം പരിഗണിക്കാനാവില്ല എന്നാണ് സർക്കാർ നിലപാട്. മിക്ക ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കോവിഡ പ്രോട്ടോകോൾ ലംഘിക്കുന്ന തരത്തിൽ ആൾക്കൂട്ടമാണ് ഉണ്ടാവുന്നത്. മദ്യ വിൽപ്പന പുനരാരംഭിച്ചുവെങ്കിലും വ്യാജവാറ്റ്കാർ ഇപ്പോഴും വ്യാപകം ആണെന്നാണ് റിപ്പോർട്ടുകൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ഡൗണിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 1700 കോടി;1112 വ്യാജവാറ്റ് കേസുകൾ.
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement