മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്
മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വഴിക്കടവിലാണ് സംഭവം 32കാരനായ മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് അസറിന് പരിക്കേറ്റത്.
വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റൂട്ടിൽ അസര്‍ ബൈക്കില്‍ പോകുമ്ബോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. അസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടായ സ്ഥലം വനമേഖലയാണ്. മിക്കപ്പോഴും കാട്ടാനയുടെയും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ പുലിയുടെ സാന്നിദ്ധ്യം ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം അപകടത്തിന് ഇടയാക്കിയത് പുലിയാണെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് വനംവകുപ്പ് പരിശോധന ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
January 13, 2024 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്