'ശബരിമല കയറാനല്ല എത്തിയത്; കലാപമുണ്ടാക്കാൻ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലുള്ളവർ ശ്രമിക്കുന്നു': ബിന്ദു അമ്മിണി

Last Updated:

'ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയാറെടുക്കുന്ന സംഘ പരിവാറിന് ഊർജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്'

പത്തനംതിട്ട: ശബരിമല കയറാന്‍ വീണ്ടും എത്തിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. ശബരിമല സന്നിധാനത്തേക്ക് ബിന്ദു അമ്മിണി എത്തിയെന്നും സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചതിനാല്‍ മലകയറാതെ പോയെന്നുമായിരുന്നു പ്രചാരണം. ഈ വാര്‍ത്തകള്‍ പൂര്‍ണമായും തള്ളുകയാണ് ഫേസ്‍ബുക്കിലൂടെ ബിന്ദു അമ്മിണി. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലുള്ളവര്‍ ശ്രമിക്കുകയാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. 'ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയാറെടുക്കുന്ന സംഘ പരിവാറിന് ഊർജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്'- ബിന്ദു അമ്മിണി ആരോപിക്കുന്നു.
എറണാകുളത്ത് നിന്ന് പത്തനംതിട്ട റാന്നിയിലെക്കും അവിടെ നിന്ന് അമ്മ താമസിക്കുന്ന സ്ഥലത്തേക്കും പോകാന്‍ ആയിരുന്നു തീരുമാനിച്ചത്. 24 മണിക്കൂറും പൊലീസ് സുരക്ഷയിലാണ് ജീവിക്കുന്നത്. പൊലീസുകാരെ അറിയിക്കാതെ എവിടെയും പോകാനാകില്ല. റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതെന്നും ബിന്ദു അമ്മിണി കുറിക്കുന്നു.
ഇടവം ഒന്നാം തിയതി തന്നെയാണ് ബിന്ദു അമ്മിണി പത്തനംതിട്ടയിലെത്തിയത്. ഇതും ശബരിമല ദർശനത്തിനായി ബിന്ദു അമ്മിണി എത്തിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടി.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ സ്പെഷ്യൽ ബ്രാഞ്ച് കാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു.
എന്റെ അമ്മ പത്തനംതിട്ടയിലാണ് താമസം. എനിക്ക് മെയ് മാസം കോളേജിൽ അവധി ആണ്. ഒരു പാട് കാലമായ് ഒരു യാത്ര ആഗ്രഹിക്കുന്നു. അതിനാൽ എന്റെ സുഹൃത്തുക്കളെ കാണാനായ് ഞാൻ ഒരു യാത്രയിലാണ്. തിരുവനന്തപുരം - പത്തനംതിട്ട - കോട്ടയം - ആലപ്പുഴ- തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിയ്ക്കുകയാണ് - ഇനിയും ചിലരെ കാണാനുണ്ട് - മറ്റ് പല ജില്ല കളിലൂടെ കടന്നു പോകാനുണ്ട്. 24 മണിക്കൂർ പോലീസ് സംരക്ഷണം ഉള്ള എനിക്ക് പോലീസ് അറിയാതെ ഒരിടത്തും പോകാനാവില്ല. ഒരു സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റൊരു സ്‌റ്റേഷൻ പരിധിയിലെത്തുന്നതിന് മുൻപ് സ്പെഷ്യൽ ബ്രാഞ്ച് നോട് റിപ്പോർട്ട് ചെയ്യാറുണ്ട്.
advertisement
ഇന്നലെ ശാന്തി വനം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റി വച്ച് പത്തനംതിട്ടയിലേക്ക് വരാൻ തീരുമാനിച്ചു. എന്റെ കൂടെ 'പോലീസ് ഉണ്ടെന്നിരിക്കെ എനിക്ക് അവരറിയാതെ എങ്ങനെ സന്നിധാനത്ത് എത്താൻ സാധിക്കും. ചുരുങ്ങിയത് എന്റെ കൂടെ ഉള്ളവരോട് എങ്കിലും ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പറയേണ്ടി വരില്ലേ
റാന്നിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാൻ അവിടെ നിന്ന് പത്തനംതിട്ടയിൽ അമ്മയെ കാണാൻ പോകാനും ആയിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രകാരം കൂടെ വന്ന വനിതാ പോലീസിന് അവിടെ നിന്ന് change കൊടുക്കാം എന്ന് പോലീസിൽ തീരുമാനം ആവുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ ജനം TV യുവതി ശബരിമലയിലേക്ക് പോകാൻ റാന്നി പോലീസിന്റെ സഹായം തേടി എന്ന് എഴുതി കാണിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും റാന്നി പോലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു. ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിയ്ക്കുന്നത്.
advertisement
ഇന്ന് പമ്പയിൽ നിന്ന് എന്റെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചിട്ട് പമ്പയിലേക്ക് ഞാൻ വരുന്നതായി സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായ് പറഞ്ഞു. ഇവർ ആരോടാണ് ശമ്പളം വാങ്ങുന്നത്. ആർക്കു വേണ്ടിയാണ് പ്രവർത്തിയ്ക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ മല്ലപ്പള്ളിയ്ക്കടുത്തുള്ള പെരുമ്പട്ടി സ്റ്റേഷനിൽ ഞാൻ ഉണ്ടെന്ന് കരുതി നൂറിൽ പുറത്ത് സംഘ പരിവാർ കാർ സംഘടിച്ചിരുന്നു.ഇത്തരത്തിൽ കലാപത്തിന് നീക്കം നടക്കുന്ന തിന്റെ ഉത്തരവാദിത്വം പോലീസിലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കണം. അവരെ അവരുടെ ഉത്തരവാദിത്വം ആരോടാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല കയറാനല്ല എത്തിയത്; കലാപമുണ്ടാക്കാൻ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലുള്ളവർ ശ്രമിക്കുന്നു': ബിന്ദു അമ്മിണി
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement