'അച്ഛന്റെ രോഗം ഗുരുതരം, തന്റെ സാമീപ്യം വേണം'; ജാമ്യം തേടി ബിനീഷ് കോടിയേരി കോടതിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
ബെംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി ബിനീഷ് കോടിയേരി വീണ്ടും കോടതിയിൽ. ജാമ്യാപേക്ഷ ഹൈക്കോടതി 22 ന് വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കേസില്‍ ഹൈക്കോടതി വാദം കേട്ടപ്പോള്‍ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) എതിര്‍വാദം കോടതി കേള്‍ക്കും.
പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയില്‍ കോടതിയെ ധരിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റുചെയ്തത്. നവംബര്‍ 11 നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ് ഇപ്പോൾ.
advertisement
2020 ഒക്ടോബര്‍ 28 നാണ് ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത് നാലുദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല.
'ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല; ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല; അറിയാമല്ലോ'; യു പ്രതിഭ എംഎല്‍എയുടെ പേജ് പ്രത്യക്ഷപ്പെട്ടു
വിവാദ പോസ്റ്റുകൾക്ക് പിന്നാലെ അപ്രത്യക്ഷമായ കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി. താനല്ല വിവാദ പോസ്റ്റ് ഇട്ടതെന്നും, അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും യു പ്രതിഭ പുതുതായി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല അറിയാമല്ലോയെന്നും പ്രതിഭ ചോദിക്കുന്നു.
advertisement
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന കായംകുളം എം എൽ എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ആദ്യ പോസ്റ്റ് ജി സുധാകരന് നേരെയുള്ള ഒളിയമ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചെങ്കിലും ആ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് യു പ്രതിഭയുടെ ഫേസ് ബുക്ക് പേജിൽ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. തൊട്ട് പിന്നാലെ ആരാണ് പൊട്ടനും ചട്ടനുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കമൻറുകൾ നിറഞ്ഞു. മന്ത്രി ജി സുധാകരനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമൻ്റുകൾ നിറഞ്ഞ തോടെ പോസ്റ്റ് എം എൽ എ യുടെ തന്നെ ചിത്രം വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2021 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അച്ഛന്റെ രോഗം ഗുരുതരം, തന്റെ സാമീപ്യം വേണം'; ജാമ്യം തേടി ബിനീഷ് കോടിയേരി കോടതിയില്‍