'കിഫ്ബിയെ മറ്റൊരു ലാവലിനാക്കാന്‍ ശ്രമം; ബി.ജെ.പിയുടെ ഭീഷണി വടക്കേ ഇന്ത്യയിൽ മതി, ഇവിടെ വേണ്ട': തോമസ് ഐസക്ക്

എന്ത് അസംബന്ധവും പറയാമെന്ന അവസ്ഥയിലാണ് സുരേന്ദ്രനെന്നും ഐസക്

News18 Malayalam | news18-malayalam
Updated: November 15, 2020, 4:43 PM IST
'കിഫ്ബിയെ മറ്റൊരു ലാവലിനാക്കാന്‍ ശ്രമം; ബി.ജെ.പിയുടെ ഭീഷണി വടക്കേ ഇന്ത്യയിൽ മതി, ഇവിടെ വേണ്ട': തോമസ് ഐസക്ക്
തോമസ് ഐസക്
  • Share this:
തിരുവനന്തപുരം: ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഒളിച്ചുകളി കൈയോടെ പിടിയ്ക്കപ്പെട്ടതിൻ്റെ ജാള്യതയിലാണ് പ്രതിപക്ഷ നേതാവെന്ന്  ധനമന്ത്രി തോമസ് ഐസക്ക്. ഇ.ഡിയെയും മറ്റും ഉപയോഗിച്ച് നടത്തുന്ന സൂത്രപ്പണിക്ക് സി.എ.ജിയെയും ഉപയോഗിക്കാമെന്നാണ് ബി.ജെ.പിയുടെ വിചാരം
ബി.ജെ.പിയുടെ ഒരു ഉമ്മാക്കിക്ക്  മുന്നിലും കേരളം കീഴടങ്ങില്ല. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലാവലിൻ കേസിൽ സി.എ.ജി റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്ന കള്ള പ്രചാരണം.
375 കോടി നഷ്ടമുണ്ടാക്കി എന്നായിരുന്നു സി.എ.ജിയുടെ കരട്  റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പിന്നീട് സമ്പൂർണ റിപ്പോർട്ടിൽ ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ലെന്നായി. ഇന്നും 374 കോടിയുടെ കണക്കുവെച്ചാണ് പ്രചാരണം. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ് ഇനിയുമത് അനുവദിച്ച് തരാനാവില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

Also Read സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടിട്ടുണ്ട്; ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ

ലാവലിനിൽ നടത്തിയ പ്രചാരണം കിഫ്ബിയിലും ആവര്‍ത്തിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതിയിരുന്നത്. അത് പൊളിഞ്ഞു. അതിന്റെ വെപ്രാളമാണ് കണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

ഇ.ഡിയെയും മറ്റും ഉപയോഗിച്ച് നടത്തുന്ന സൂത്രപ്പണിക്ക് സി.എ.ജിയെയും ഉപയോഗിക്കാമെന്നാണ് ബി.ജെ.പിയുടെ വിചാരം
ബി.ജെ.പിയുടെ ഒരു ഉമ്മാക്കിയ്ക്കു മുന്നിലും കേരളം കീഴടങ്ങില്ല.
ബി.ജെ.പിയുടെ ഭീഷണി വടക്കേ ഇന്ത്യയിൽ മതി, ഇവിടെ വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേസ് ഏറ്റെടുത്ത മാത്യു കുഴൽനാടന് സാങ്കേതികത്വം  പറഞ്ഞ് ഒഴിയാനാവില്ല. എന്ത് അസംബന്ധവും പറയാമെന്ന അവസ്ഥയിലാണ് സുരേന്ദ്രനെന്നും ഐസക് കുറ്റപ്പെടുത്തി.

Also Read 'കിഫ്ബിയില്‍ കോടികളുടെ അഴിമതി; തോമസ് ഐസക്കിന്റേത് ഉണ്ടയില്ലാ വെടി': രമേശ് ചെന്നിത്തല

വായ്പ എടുക്കുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചെന്നിത്തല പറയണം. വായ്പ എടുക്കാനുള്ള അധികാരം ഒഴിവാക്കണോ എന്ന് യുഡിഎഫ് വ്യക്തമാക്കണം. 2002,2003 വര്‍ഷങ്ങളില്‍ യുഡിഎഫ് കിഫ്ബി ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ട്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വേണ്ടെന്ന് വയ്ക്കുന്നത് യുഡിഎഫാണ്. ഇപ്പോഴും കിഫ്ബി അതേ നിലപാടാണ് എടുത്തത്. നിങ്ങളുടെ കാലത്ത് എന്തുകൊണ്ടാണ് ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണം ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

കിഫ്ബി 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ഒരിക്കല്‍ പോലും ഇത് ഭരണഘടനാനുസൃമാണോ എന്ന് ചോദിക്കാതെയുള്ള ഒരു റിപ്പോര്‍ട്ട് സിഎജി അല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Published by: Aneesh Anirudhan
First published: November 15, 2020, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading