സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടിട്ടുണ്ട്; ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടിട്ടുണ്ട്; ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ശിവശങ്കറുമായും സ്വപ്നയുമായും ഐസക് പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകള്‍ എന്തിനാണെന്ന് ഐസക്ക് വിശദീകരിക്കണം.
കോഴിക്കോട്: കിഫ്ബി ഇടപാടുകള്‍ ഇഡി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതി വിരുദ്ധരാണെന്ന് പറഞ്ഞ് സിപിഎം നാട്ടുകാരെ പറ്റിച്ചെന്നും മന്ത്രിമാർ അഴിമതി നടത്താൻ മത്സരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടിട്ടുണ്ട്. തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ശിവശങ്കറുമായും സ്വപ്നയുമായും ഐസക് പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകള്‍ എന്തിനാണെന്ന് ഐസക്ക് വിശദീകരിക്കണം. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ട് ഐസക് സൈദ്ധാന്തിക ന്യായീകരണം ചമയ്ക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കിഫ്ബി ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കണം. മാനദണ്ഡങ്ങൾ ഒന്നുമില്ലാതയാണ് ഊരളുങ്കൽ ഉൾപ്പടെ ഉള്ളവർക്ക് കരാർ കൊടുക്കുന്നത്. കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ കടത്തുകാരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കാരാട്ട് ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം സിപിഎമ്മും കള്ളപ്പണക്കാരും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണ്. കോഴിക്കോട്ടെ സിപിഎം ജില്ലാ സെക്രട്ടറി കാര്യങ്ങൾ നടത്തുന്നത് കള്ളക്കടത്തുകാരുടെ പണം കൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പാർട്ടിക്ക് സ്വർണ്ണകടത്തുകാരുടെ സഹായം ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ യുഡിഎഫും വ്യത്യസ്തമല്ല. പിണറായിയെ അധികാരത്തിൽ നിന്നിറക്കി യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചാലും ജനങ്ങൾക്ക് അഴിമതി ഭരണമേ ഉണ്ടാകൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.