• HOME
 • »
 • NEWS
 • »
 • kerala
 • »
 • ലൗ ജിഹാദ്: സിപിഎമ്മിന് ഇരട്ടത്താപ്പ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ലൗ ജിഹാദ്: സിപിഎമ്മിന് ഇരട്ടത്താപ്പ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പെണ്‍കുട്ടികളെ വശത്താക്കാന്‍ ഒരു സംഘമുണ്ടെന്ന് സിപിഎം തന്നെ കുറിപ്പിറക്കി. ഇതു തന്നെയാണ് ലൗ ജിഹാദെന്ന് സിപിഎം സമ്മതിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

 • Share this:
  തിരുവന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎമ്മിന്റെ കുറിപ്പിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെണ്‍കുട്ടികളെ വശത്താക്കാന്‍ ഒരു സംഘമുണ്ടെന്ന് സിപിഎം തന്നെ കുറിപ്പിറക്കി. ഇതു തന്നെയാണ് ലൗ ജിഹാദെന്ന് സിപിഎം സമ്മതിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

  ക്രൈസ്തവ വിഭാഗത്തിലെ വര്‍ഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വര്‍ഗീയ പ്രചരണത്തെ തടയാന്‍ അവിടെ ഇടപെടണമെന്നും സിപിഎം. സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ നേതാക്കള്‍ക്കു നല്‍കിയ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

  'തീവ്രവാദത്തിലേക്ക് പ്രൊഫഷണൽ കോളജുകളിലെ യുവതികളെ ആകർഷിക്കാൻ ശ്രമം:' സിപിഎം

  പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎം. താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വർഗീയ പ്രചരണത്തെ തടയാൻ അവിടെ ഇടപെടണമെന്നും സിപിഎം. സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ നേതാക്കൾക്കു നൽകിയ കുറിപ്പിലാണ് ഈ പരമാർശങ്ങൾ.

  ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വലിയ ചർച്ചയാകുന്ന സമയത്താണ് ക്യാംപുസുകളിൽ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നെന്ന് സിപിഎമ്മും പറയുന്നത്. ന്യൂനപക്ഷ വർഗീയതയെപ്പറ്റി പറയുന്ന ഭാഗത്താണ് ഇതെന്നും ശ്രദ്ധേയം.

  വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. പ്രൊഫഷണൽ ക്യാംപുസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നിലപാടെടുക്കണം. മതവിശ്വാസികൾ പൊതുവിൽ വർഗീയതയ്ക്കെതിരാണെന്ന യാഥാർഥ്യം മനസ്സിലാക്കി ഇടപെടണം.

  സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീ സംഘടനകളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലീം വർഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ട്. മുസ്ലീം സമുദായത്തിലെ ഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന ചർച്ചകൾ കേരള സമൂഹത്തിലും രൂപപ്പെട്ടു വരുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.

  ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്സാമി ഊന്നുന്നത്. അധികാരത്തിനു വേണ്ടി ഏതു വർഗീയ ശക്തിയുമായും ചേരുന്ന കോൺഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ  തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ആ ബാന്ധവം തുടർന്നു. ഇതിനെ തുറന്നു കാട്ടണമെന്ന് സിപിഎം നിർദേശിക്കുന്നു.

  ക്രൈസ്തവ ജന വിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടു വരാറില്ല. എന്നാൽ അടുത്തകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. മുസ്ലീം ജന വിഭാഗത്തിനെതിരെ ക്രിസ്ത്യൻ ജന വിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപണം. ഇത്തരം ചിന്താഗതികൾ ആത്യന്തികമായി ഭൂരിപക്ഷ വർഗീയതയ്ക്കാണ് നേട്ടമാകുക എന്നും തിരിച്ചറിയണമെന്നും സിപിഎം.
  Published by:Jayesh Krishnan
  First published: