'കരുവന്നൂരിൽ മറുപടിയല്ല, നടപടിയാണ് പ്രതീക്ഷിക്കുന്നത്': സുരേഷ് ഗോപി
- Published by:Anuraj GR
- news18-malayalam
Last Updated:
സത്യം ദൈവത്തിന് അറിയാം. കരുവന്നൂരിൽ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടതെന്നും സുരേഷ് ഗോപി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എ സി മൊയ്തീന് മറുപടിയുമായി സുരേഷ് ഗോപി. കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സത്യം ദൈവത്തിന് അറിയാം. കരുവന്നൂരിൽ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടത്. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശൂരിൽ പ്രചരണ വിഷയമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പരിഹാസരൂപേണ പറഞ്ഞു. ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നാണ് എ സി മൊയ്തീൻ ആരോപിച്ചത്.
ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
advertisement
സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് എ.സി. മൊയ്തീന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിന് കാരണമുണ്ടെന്നും മൊയ്തീൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
October 09, 2023 10:25 PM IST