കരുവന്നൂർ: കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല; ക്രൈം ബ്രാഞ്ചിനെതിരെ ED
- Published by:Naseeba TC
- news18-malayalam
Last Updated:
കേസിലെ പ്രതികളായ പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും നാളെ വൈകിട്ട് 4 മണി വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആവശ്യമായ വിവരങ്ങൾ ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്നുമാണ് ആരോപണം. കേസിലെ പ്രതികളായ പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും നാളെ വൈകിട്ട് 4 മണി വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു.
പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ തന്റെ അമ്മയ്ക്ക് അക്കൗണ്ട് ഉണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന 63 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാട് നടന്ന അക്കൗണ്ട് അമ്മയുടെ പേരിലുള്ളത് അല്ലെന്നും പി ആര് അരവിന്ദാക്ഷൻ അറിയിച്ചു.
Also Read- ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; ഒന്നും ഓർമയില്ല; ഉരുണ്ടുകളിച്ച് പരാതിക്കാരൻ ഹരിദാസൻ
കേസിൽ പ്രതികളായ പി ആർ അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും കസ്റ്റഡി അപേക്ഷ കലൂരിലെ പ്രത്യേക കോടതി പരിഗണിക്കവേയാണ് സർക്കാർ സംവിധാനങ്ങക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാമർശം. പ്രതികൾക്കൊപ്പം സർക്കാർ സംവിധാനങ്ങളും അന്വേഷണത്തോട് സഹകരിക്കുന്നില്ല. തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കുകയാണ്.
advertisement
കേസന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് നൽകുന്നില്ലെന്നും ഇ ഡി കുറ്റപ്പെടുത്തി. പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി തന്നെയാണെന്ന് ഇ ഡി കോടതിയിൽ ആവർത്തിച്ചു. ഇ ഡി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 2 അക്കൗണ്ടുകൾ ഉണ്ട്. ഇതിന്റെ വിവരങ്ങൾ ഇ ഡി കൈമാറി.
Also Read- കരുവന്നൂർ: അമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം; അരവിന്ദാക്ഷൻ സമ്മതിച്ചതായി കോടതിയിൽ ഇഡി
എന്നാൽ 63 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന അക്കൗണ്ട് തന്റെ അമ്മയുടേതല്ലെന്ന് അരവിന്ദാക്ഷൻ പറഞ്ഞു. കേസിൽ ഒന്നാംപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ നിർണായക ഫോൺ സംഭാഷണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വേണമെന്നും ഇ ഡി വാദിച്ചു.
advertisement
പെരുങ്ങണ്ടൂർ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് അരവിന്ദാക്ഷനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കരുവന്നൂർ ബാങ്ക് വഴി സികെ ജിൽസ് നടത്തിയ അഞ്ച് കോടിയുടെ ക്രമക്കേടിന്റെ കാര്യത്തിൽ വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇരുവരെയും നാളെ വൈകിട്ട് 4 മണി വരെ ഇ ഡി വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 09, 2023 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ: കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല; ക്രൈം ബ്രാഞ്ചിനെതിരെ ED