'ബിജെപി ശ്രമം തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ പിടിക്കാൻ; ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രം'; ശശി തരൂർ
- Published by:Vishnupriya S
- news18-malayalam
Last Updated:
കോൺഗ്രസിന് മുന്നറിയിപ്പുമായി തിരുവനന്തപുരം എംപി ശശി തരൂർ
കോൺഗ്രസിന് മുന്നറിയിപ്പുമായി തിരുവനന്തപുരം എംപി ശശി തരൂർ. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രമാണെന്ന് ശശി തരൂർ. മുഴുവൻ സിനിമ ഇനി കാണാനിരിക്കുന്നതെ ഉള്ളൂ. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടു നഗരങ്ങൾ പിടിക്കാനാണ് ബിജെപി ശ്രമം. അതിൽ ഒന്ന് തിരുവനന്തപുരം ആണെന്നും 2026 ലേ നിയമസഭ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നും ശശി തരൂർ പറഞ്ഞു. അതു തടയാൻ വേണ്ട ജാഗ്രത കാണിക്കണമെന്നും തരൂർ ഓർമിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 14, 2024 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപി ശ്രമം തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ പിടിക്കാൻ; ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രം'; ശശി തരൂർ