ബി.ജെ.പി അധ്യക്ഷന് ഗൺമാനെ അനുവദിക്കും; സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രൻ

Last Updated:

എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജൻസ് എഡിജിപിയുടെ. ഉത്തരവിൽ പറയുന്നത്.

തിരുവനന്തപുരം: സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. ഇതു സംബന്ധിച്ച നിർദ്ദേശം കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകി. നിലവിലെ സാഹചര്യത്തിൽ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നത്. സുരക്ഷയ്‌ക്കായി പൊലീസുകാരെ അടിയന്തരമായി നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ എ.ആർ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് താങ്കർ എവിടെയാണെന്നും അങ്ങോട്ടേക്ക് രണ്ട് ഉദ്യോഗസ്ഥരെ വിടാമെന്നും അറിയിച്ചിരുന്നു. തനിക്ക് സുരക്ഷ തരാനാണോ വേറെന്തെങ്കിലും ഉദ്ദേശമുണ്ടോയന്ന് ആർക്കറിയാമെന്നും സുരേന്ദ്രൻ ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ സുരക്ഷ സ്വീകരിക്കാൻ തത്ക്കാലം താൻ ഉദേശിക്കുന്നില്ല. കേരള പൊലീസ് തനിക്കെതിരെ നടത്തിയ നീക്കങ്ങൾ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. കേരള പൊലീസിന്റെ സുരക്ഷയിൽ വിശ്വാസമില്ല. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസം. സുരക്ഷ ഭീഷണി ഗൗരവമായി കാണുന്നില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പി അധ്യക്ഷന് ഗൺമാനെ അനുവദിക്കും; സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രൻ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement