തിരുവനന്തപുരം കോർപറേഷനിൽ 7 സ്ഥിരംസമിതികളും ബിജെപിക്ക്; യുഡിഎഫ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു
- Published by:Rajesh V
- news18-malayalam
Last Updated:
വികസനകാര്യം കരമന അജിത്ത്, ആരോഗ്യം എം ആർ ഗോപൻ, ക്ഷേമം വി സത്യവതി, മരാമത്ത് ജി എസ് മഞ്ജു, നഗരാസൂത്രണം പാറ്റൂർ എം രാധാകൃഷ്ണൻ (സ്വതന്ത്രൻ), വിദ്യാഭ്യാസം-ചെമ്പഴന്തി ഉദയൻ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്
തിരുവനന്തപുരം കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഏഴിലും ബിജെപിയുടെ അധ്യക്ഷൻമാർ. വികസനകാര്യം കരമന അജിത്ത്, ആരോഗ്യം എം ആർ ഗോപൻ, ക്ഷേമം വി സത്യവതി, മരാമത്ത് ജി എസ് മഞ്ജു, നഗരാസൂത്രണം പാറ്റൂർ എം രാധാകൃഷ്ണൻ (സ്വതന്ത്രൻ), വിദ്യാഭ്യാസം-ചെമ്പഴന്തി ഉദയൻ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
എം ആർ ഗോപൻ നാലാം തവണയും കരമന അജിത്തും മഞ്ജുവും മൂന്നാം തവണയും ഉദയനും സത്യവതിയും രണ്ടാം തവണയുമാണ് കൗൺസിലറാകുന്നത്. ധനകാര്യസമിതിയുടെ അധ്യക്ഷ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥാണ്. യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ബിജെപിയുടെ എം ആർ ഗോപനും മുടവൻമുഗളിൽനിന്നുള്ള എൽഡിഎഫ് കൗൺസിലർ വി ഗോപകുമാറുമാണ്. ഏഴ് വോട്ട് നേടിയാണ് എം ആർ ഗോപൻ വിജയിച്ചത്.
എൽഎഡിഎഫിനായി വികസനത്തിൽ ശൈലജാ ദേവിയും ക്ഷേമത്തിൽ സിന്ധുവും നഗരാസൂത്രണത്തിൽ വീണാകുമാരിയും വിദ്യാഭ്യാസത്തിൽ വേണുഗോപാലും മരാമത്തിൽ പാർവതിയും അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു.
advertisement
നികുതി അപ്പീൽ കാര്യത്തിൽ രണ്ട് അംഗങ്ങളെക്കൂടി തിരഞ്ഞെടുക്കാനുള്ളതിനാൽ ഇവിടേക്കുള്ള വോട്ടെടുപ്പ് പിന്നീട് നിശ്ചയിക്കും. കാട്ടായിക്കോണത്തുനിന്ന് ജയിച്ച എൽഡിഎഫിന്റെ സിന്ധു ശശിയെയാണ് നികുതി അപ്പീൽകാര്യസമിതി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിട്ടുള്ളത്. ഇവിടെ എൽഡിഎഫിനാണ് ഭൂരിപക്ഷമുള്ളത്.
Summary: The BJP has secured the chairmanship of all seven standing committees in the Thiruvananthapuram Corporation in the elections held on Wednesday. The UDF stayed away from the election process. The newly elected chairpersons are: Karamana Ajith (Development), M.R. Gopan (Health), V. Sathyavathi (Welfare),
advertisement
G.S. Manju (Public Works), Pattoor M. Radhakrishnan (Independent - Town Planning), Chempazhanthy Udayan (Education)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 15, 2026 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോർപറേഷനിൽ 7 സ്ഥിരംസമിതികളും ബിജെപിക്ക്; യുഡിഎഫ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു








