HOME /NEWS /Kerala / വയനാട്ടില്‍ വീടിനുള്ളില്‍ സ്ഫോടനം; രണ്ടുപേര്‍ മരിച്ചു

വയനാട്ടില്‍ വീടിനുള്ളില്‍ സ്ഫോടനം; രണ്ടുപേര്‍ മരിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

എളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മാനന്തവാടി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി എളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. മൂലങ്കാവ് സ്വദേശിയായ ബെന്നി, നാസറിന്റെ ഭാര്യ അംല എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് ബെന്നി വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

    Also read: 2004 ആവർത്തിക്കും; വയനാട്, മലപ്പുറം ഒഴികേ 18 സീറ്റിൽ വിജയ സാധ്യതയെന്ന് സിപിഎം

    ഉച്ചയ്ക്ക് 1.15 ഓടെയാണ് വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി ഗ്രാമത്തെ നടുക്കിയ ദുരന്തം. മുന്‍പ് നായ്ക്കട്ടിയില്‍ ഫര്‍ണ്ണീച്ചര്‍ ഷോപ്പ് നടത്തിയിരുന്നു മൂലങ്കാവ് സ്വദേശി ബെന്നി. കുടുംബ സുഹൃത്തായ ബെന്നി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് നാസറിന്റെ വീട്ടിലെത്തി പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ്.

    പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തു എന്താണെന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് കല്‍പ്പറ്റ സ്‌പെഷല്‍ ടP കെ.കെ.മൊയ്തീന്‍ കുട്ടി പറഞ്ഞു. ബെന്നിയുമായി യുവതിക്ക് സൗഹൃദമുണ്ടായിരുന്നതായും പറയപ്പെടുന്നു.

    First published:

    Tags: Blast, Wayanad, Wayanadu