2004 ആവർത്തിക്കും; വയനാട്, മലപ്പുറം ഒഴികേ 18 സീറ്റിൽ വിജയ സാധ്യതയെന്ന് സിപിഎം

Last Updated:

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബിജെപി മൂന്നാമതാകുമെന്നും കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 18 സീറ്റുകളില്‍ ജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളില്‍ ജയസാധ്യത ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
12 മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് വിലയിരുത്തിയ സിപിഎം ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നെന്നും ഈ മണ്ഡലങ്ങളില്‍ വിജയ സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പറയുന്നത്. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്.
Also read:  പൊലീസ് റെയ്ഡിനെക്കുറിച്ച് മയക്കുമരുന്ന് ഡീലറായ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി: ബ്രസീലിൽ തത്ത അറസ്റ്റിൽ
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് ബിജെപി വോട്ടുകച്ചവടം നടന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേലനത്തില്‍ പറഞ്ഞു.
advertisement
ഇലക്ഷന്‍ കമ്മിഷന് പാളിച്ചയുണ്ടായി. വിവി പാറ്റ് വന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടി വന്നു. കൂടുതല്‍ പോളിങ് സ്റ്റേഷനുകള്‍ വേണമായിരുന്നെന്നും കോടിയേരി പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആക്ഷേപം ഉണ്ടായിരുന്നെന്ന പറഞ്ഞ അദ്ദേഹം ഒറ്റപ്പെട്ടതെങ്കിലും ഇത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഇതൊഴിവാക്കിയാല്‍ കമ്മിഷന്റേത് മെച്ചപ്പെട്ട പ്രവര്‍ത്തനമാണെന്നും പറഞ്ഞു.
എല്‍ ഡി എഫിന് പ്രതികൂല ഘടകം എവിടേയും കണ്ടില്ലെന്നും കൂടുതല്‍ വോട്ടും കൂടുതല്‍ സീറ്റും കിട്ടുമെന്നും പറഞ്ഞ അദ്ദേഹം 18 ല്‍ അധികം സീറ്റ് നേടുമെന്നും 2004 നു സമാനമായ സാഹചര്യമാണുള്ളതെന്നും പറഞ്ഞു.
advertisement
തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബി ജെ പി മൂന്നാമതാകുമെന്നും കോടിയേരി പറഞ്ഞു. അഞ്ചു മണ്ഡലങ്ങളിൽ ബിജെപി വോട്ടു മറിച്ചെന്നും മറ്റു മണ്ഡലങ്ങളിൽ പ്രകടമല്ലെന്നും അദ്ദേഹം വിമർശിച്ചു, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാടിനു പുറത്ത് ബാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2004 ആവർത്തിക്കും; വയനാട്, മലപ്പുറം ഒഴികേ 18 സീറ്റിൽ വിജയ സാധ്യതയെന്ന് സിപിഎം
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement