'നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയത് ഗൗരവതരം; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു'; കെ സുരേന്ദ്രന്‍

Last Updated:

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണെന്നും അദേഹം പറഞ്ഞു

News18
News18
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ അന്വേഷണത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻ്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
advertisement
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയത് ഗൗരവതരം; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു'; കെ സുരേന്ദ്രന്‍
Next Article
advertisement
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement