advertisement

കോഴിക്കോട് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

Last Updated:

മത്സ്യത്തൊഴിലാളികളാണ് നവജാത ശിശുവിന്‍റെ മൃതദേഹം ആദ്യം കണ്ടത്

News18
News18
കോഴിക്കോട്: പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിൽ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിന്റെ ശരീരം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ജീര്‍ണ്ണിച്ച് തുടങ്ങിയ മൃതദേഹത്തിന് ഒരുദിവസത്തോളം പഴക്കമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പ്രദേശത്തുകാരല്ലാത്ത മത്സ്യതൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടർന്ന് ഉടനെ തന്നെ സമീപത്തെ നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. പിന്നാലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement