തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടന്ന തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോൾ സർവേയിലാണ് കുമ്മനം രാജശേഖരൻ 37 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്ന് പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിന്റെ ശശി തരൂർ 34 ശതമാനം വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തും. എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന് 26 ശതമാനം വോട്ടുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. യുഡിഎഫ് 15 ഉം എൽഡിഎഫ് നാലും ബിജെപി ഒരു സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം.
മറ്റ് മണ്ഡലങ്ങളിലെ ഫലപ്രവചനം ഇങ്ങനെ (ബ്രാക്കറ്റിൽ വോട്ടിങ് ശതമാനം)
ആറ്റിങ്ങല്‍- എ സമ്പത്ത് (42 %)
കൊല്ലം- എൻ കെ പ്രേമചന്ദ്രൻ (48%)
പത്തനംതിട്ട- ആന്റോ ആന്റണി (34%) (കെ സുരേന്ദ്രൻ 31 ശതമാനം വോട്ട് നേടി രണ്ടാമതെത്തും)
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ് (47 %)
ആലപ്പുഴ- എ എം ആരിഫ് (45%)
കോട്ടയം- തോമസ് ചാഴിക്കാടൻ (48%)
ഇടുക്കി - ഡീൻ കുര്യാക്കോസ് (47%)
എറണാകുളം- ഹൈബി ഈഡൻ (42 %)
ചാലക്കുടി- ബെന്നി ബെഹ്നാൻ (46%)
തൃശൂർ- ടി എൻ പ്രതാപൻ (38%)
ആലത്തൂർ- രമ്യ ഹരിദാസ് (48 %)
പാലക്കാട്- എം ബി രാജേഷ് (41%), ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം
മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി (49%)
പൊന്നാനി- ഇ ടി മുഹമ്മദ് ബഷീർ (48%)
കോഴിക്കോട് - എ പ്രദീപ് കുമാർ (42 %)
വയനാട് - രാഹുൽ ഗാന്ധി (51%)
വടകര- കെ മുരളീധരൻ (47%)
കണ്ണൂർ- കെ സുധാകരൻ (43%)
കാസര്‍കോട്- രാജ്മോഹൻ ഉണ്ണിത്താൻ (46 %)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.