BREAKING NEWS- അനധികൃത നിയമനം: മന്ത്രി എ കെ ബാലനും വിവാദത്തിൽ

Last Updated:
# അശ്വിന്‍ വല്ലത്ത്
കോഴിക്കോട്: മന്ത്രി എ.കെ ബാലന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും യോഗ്യതയില്ലാതെ നിയമനം. അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍, എഴുത്തുകാരി ഇന്ദുമേനോന്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേർക്കാണ് നിയമം മറികടന്ന് കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നിയമനം നൽകിയത്. അസാധരണ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്‌താണ് നിയമനം.
പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പിന് കീഴിലുള്ള കോഴിക്കോട് കിര്‍ത്താഡ്‌സിലെ താല്‍കാലിക ജീവനക്കാരായിരുന്നു എ. മണിഭൂഷണ്‍, എഴുത്തുകാരി ഇന്ദു വി മേനോന്‍, മിനി പി വി, സജിത്ത് കുമാര്‍ എസ് വി എന്നിവർ. കരാര്‍ അടിസ്ഥാനത്തില്‍ കിര്‍താഡ്‌സില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ക്ക്
advertisement
2007ല്‍ നിലവില്‍ വന്ന കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ റൂള്‍ മറികടന്ന് നിയമനം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂൾ 39ഉപയോഗിച്ച് നിയമനം നൽകുകയായിരുന്നു. മണിഭൂഷണ്‍
മന്ത്രി എ കെ ബാലന്റെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ സ്ഥിരം നിയമനത്തിനുള്ള അംഗീകാരവും ലഭിച്ചു.
എംഎ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം ഫിലും വേണ്ട ലക്ചര്‍ പോസ്റ്റിൽ നിയമിച്ചത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണുള്ളത്. നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില, മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവരാണ് റൂള്‍ 39 അനുസരിച്ച് ഈയടുത്ത് ജോലിയില്‍ പ്രവേശിച്ചത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിഷ്‌കരണവകുപ്പും ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് ഇതേ പട്ടികയില്‍ പെടുത്തി ഇപ്പോഴത്തെ നിയമനം നടത്തിയിരിക്കുന്നത്.
advertisement
യോഗ്യതയുള്ള നിരവധി പേർ പുറത്തുനിൽക്കുമ്പോഴാണ് അയോഗ്യരെ ഇങ്ങനെ സർക്കാർ സർവീസിൽ തിരുകിക്കയറ്റുന്നത്. മന്ത്രിയുടെ ഓഫീസിൽ പ്രധാനസ്ഥാനത്തിരിക്കുന്നവർക്കുൾപ്പെടെയാണ് നിയമന അംഗീകാരം നൽകിയിരിക്കുന്നതെന്ന് കാണുമ്പോൾ സ്വജന പക്ഷപാതവും വ്യക്തം. തുടക്കം മുതല്‍ ബന്ധുജന നിയമനവിവാദങ്ങള്‍ വിട്ട​ഴിയാത്ത സര്‍ക്കാരിനെ ഈ സ്വജനനിയമനവും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING NEWS- അനധികൃത നിയമനം: മന്ത്രി എ കെ ബാലനും വിവാദത്തിൽ
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement