വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
- Published by:Rajesh V
- news18-malayalam
Last Updated:
മറ്റൊരു സിഐയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം: വ്യാജ വാറ്റുകാരിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണം. തിരുവനന്തപുരം റൂറൽ സ്റ്റേഷൻ സി ഐ അജയകുമാറിനെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അരുവിക്കര സി ഐയുടെ പേരിലാണ് കൈക്കൂലി വാങ്ങിയത്. ഇക്കാര്യം അറിഞ്ഞ അരുവിക്കര സി ഐ മേലുദ്യോഗസ്ഥരോട് പരാതിപ്പെടുകയായിരുന്നു.
അന്വേഷണം നടത്തുന്ന റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ശ്യാംലാൽ ഉടൻ പ്രാഥമിക റിപ്പോർട്ട് നൽകും. അരുവിക്കര ഭാഗത്തെ വ്യാജ വാറ്റുമായി ബന്ധപ്പെട്ടാണ് വഴയില സ്വദേശിയെ അരുവിക്കര സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ വലിയമല സി ഐ അജയകുമാർ ഇടപെട്ട് ഇയാളെ രക്ഷിക്കുകയായിരുന്നു.
TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]
തുടർന്ന് വ്യാജവാറ്റുകാരനെ വിളിച്ച വലിയമല സി ഐ മൂന്നുലക്ഷം രൂപ അരുവിക്കര സി ഐ ആവശ്യപ്പെട്ടതായി അറിയിച്ചു. താൻ ഇടപെട്ട് രണ്ട് ലക്ഷം രൂപയാക്കിയെന്നും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
advertisement
കാട്ടാക്കട സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളാണ് അജയകുമാർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2020 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം