പനിയെ തുടർന്ന് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു ചികിത്സയിലിരിക്കെ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്
കൽപ്പറ്റ: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. വിവാഹ ദിവസമാണ് പനി ബാധിച്ചതിനെ തുടർന്ന് ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സഹോദരങ്ങൾ: ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
August 24, 2024 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പനിയെ തുടർന്ന് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു ചികിത്സയിലിരിക്കെ മരിച്ചു