കേന്ദ്രം ഉത്തേജന പാക്കേജ് തരുമോ? സംസ്ഥാനം അടുത്ത സാമ്പത്തിക വർഷത്തിലും പ്രതിസന്ധിയിലാകുമോ?
- Published by:user_57
- news18-malayalam
Last Updated:
കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ മനോഭാവം പുതിയ സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുമോ?
സാമ്പത്തിക പ്രതിസന്ധ മുഖാമുഖം കണ്ടുകൊണ്ടാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി സഭയിലെത്തിയത്. സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയതുൾപ്പെടയുള്ള വലിയ വിഷയങ്ങൾ സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരുന്നു, ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലേ കേരളം നേരിടുന്ന കേന്ദ്രാവഗണന ബജറ്റ് പ്രസംഗത്തിൽ കടന്നെത്തി. വരുന്ന സാമ്പത്തിക വർഷത്തിലും കേന്ദ്രം കനിഞ്ഞില്ലെങ്കിൽ, ഒരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ട സാഹചര്യം വീണ്ടും കടന്നുവന്നേക്കും.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ മനോഭാവം പുതിയ സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുമെന്ന് ബാലഗോപാൽ
ബജറ്റ് അവതരണത്തിന് മുൻപ് അഭിപ്രായപ്പെട്ടു. “കേരളത്തിൻ്റെ പ്രശ്‌നങ്ങൾ മോശം സാമ്പത്തിക മാനേജ്‌മന്റ് കാരണമല്ലെന്ന് വ്യക്തമാണ്. 2017 മുതൽ സംസ്ഥാനത്തിന് മൊത്തം കടമെടുക്കൽ പരിധിയിൽ നിന്ന് 1.07 ലക്ഷം കോടി രൂപ ലഭിച്ചിട്ടില്ല,” ദി ഹിന്ദുവിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദേശീയ സമ്പദ്‌വ്യവസ്ഥയെ ഊർജസ്വലമാക്കാൻ കേന്ദ്രസർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. “എല്ലാ റിപ്പോർട്ടുകളും ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. കേരളം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളും വളർച്ചാ പ്രശ്‌നങ്ങൾ നേരിടുന്നു. സമ്പദ്‌വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്നതിനുള്ള ഉത്തേജക പാക്കേജ് മാത്രമാണ് ഏക പോംവഴി," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വർധിച്ചുവരുന്ന ശമ്പള പരിഷ്‌കരണത്തിനും ക്ഷാമബത്ത കുടിശ്ശികകൾക്കും പുറമെ അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനുകളുടെ വിതരണം കൂടിയായതോടെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാനാകാത്ത വിധം വരുമാനം ഇടിയുകയാണ്. സർക്കാർ തന്നെ പ്രതിസന്ധി സാഹചര്യം ഉണ്ടെന്നു സമ്മതിക്കുകയും വരുന്ന സാമ്പത്തിക വർഷം സ്ഥിതി കൂടുതൽ വഷളാകുമെന്നും നിരീക്ഷിക്കുന്നു.
ക്ഷേമ പെൻഷനുകൾ ഘട്ടംഘട്ടമായി 2500 രൂപയായി ഉയർത്തുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനവും രണ്ടാം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയില്ല.
advertisement
Summary: Budget 2024: budget 2024 The state finance expect a fillip from the centre in the wake of deep financial crisis. Finance Minister KN Balagopal expressed hopes for a stimulus package from the centre to improve the overall picture not just in Kerala, but in other states as well
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 05, 2024 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രം ഉത്തേജന പാക്കേജ് തരുമോ? സംസ്ഥാനം അടുത്ത സാമ്പത്തിക വർഷത്തിലും പ്രതിസന്ധിയിലാകുമോ?