മുട്ടയുമായി വന്ന ലോറിയുടെ പിന്നിൽ ബസിടിച്ച് കാൽ ലക്ഷത്തോളം മുട്ട റോഡിൽ വീണ് പൊട്ടി

Last Updated:

ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്

News18
News18
കൊച്ചി: ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽലക്ഷത്തോളം മുട്ടകൾ പൊട്ടി റോഡിൽ പരന്നു.‌ ലോറി അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽ ആളപായമില്ല.
ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടുകൂടിയാണ് ആലുവ- പെരുമ്പാവൂർ റോഡിൽ അപകടമുണ്ടായത്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ പൊട്ടി നശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടയുമായി വന്ന ലോറിയുടെ പിന്നിൽ ബസിടിച്ച് കാൽ ലക്ഷത്തോളം മുട്ട റോഡിൽ വീണ് പൊട്ടി
Next Article
advertisement
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
  • 49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന് 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് ലഭിച്ചു.

  • പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

  • ഇ. സന്തോഷ് കുമാറിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

View All
advertisement