ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും

സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടുപ്പ് ക​​​മ്മീഷ​ന് ശുപാ​​​ർ​​​ശ ന​​​ൽ​​​കി

news18
Updated: July 12, 2019, 10:59 AM IST
ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും
election
  • News18
  • Last Updated: July 12, 2019, 10:59 AM IST
  • Share this:
തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കാൻ സാധ്യത. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ർ, പാ​​​ലാ, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ക്ടോബറിൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​പ്പ് ന​​​ട​​​ത്താ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടുപ്പ് ക​​​മ്മീഷ​ന് ശുപാ​​​ർ​​​ശ ന​​​ൽ​​​കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കുമ്പോൾ ​​​കാ​​​ല​​​വ​​​ർ​​​ഷം, ഓ​​​ണം എ​​​ന്നി​​​വ കൂടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ശു​​​പാ​​​ർ​​​ശ​​​യി​​​ൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ആ​​​ദ്യം ഉ​​​പതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. കേ​​​ര​​​ളം കൂ​​​ടാ​​​തെ നാ​​​ല് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽക്കൂ​​​ടി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​വി​​ട​​ങ്ങ​​ളി​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ അ​​​ന്തി​​​മതീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കു​​​ക.

കോൺ​ഗ്രസ് എംഎൽഎമാരായിരുന്ന കെ​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, ഹൈ​​​ബി ഈ​​​ഡ​​​ൻ, സിപിഎം എംഎൽഎയായിരുന്ന എ​​​ എം ആ​​​രി​​​ഫ് എ​​​ന്നി​​​വ​​​ർ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് നാ​​​ല് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ എം മാ​​​ണി​​​യു​​​ടെ നി​​​ര്യാ​​ണം മൂ​​ല​​മാ​​ണ് പാ​​​ലാ​​​യി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. മു​​​സ്‌ലിം​​​ലീ​​​ഗ് പ്ര​​​തി​​​നി​​​ധി പി ബി അ​​​ബ്ദു​​​ൾ റ​​​സാ​​​ഖി​​​ന്‍റെ മ​​​ര​​​ണ​​​ത്തെത്തു​​​ട​​​ർ​​​ന്നാണ് മ​​​ഞ്ചേ​​​ശ്വ​​​ത്ത് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിന് കളമൊരുങ്ങിയത്. മ​​​ഞ്ചേ​​​ശ്വ​​​രം തെരഞ്ഞെടുപ്പുമായി ബ​​​ന്ധ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് നി​​​ല​​​വി​​​ലി​​​രി​​​ക്കേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിനെക്കുറിച്ച് കമ്മീഷന് ഇനിയും വ്യക്തത വന്നിട്ടില്ല.

വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ തെരഞ്ഞെടുപ്പ് കേസും നിലവിലുണ്ട്. എന്നാൽ മുരളീധരൻ എംപിയാകുകയും, നിയമസഭാം​ഗത്വം രാജിവെക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ച നിയമോപദേശം.

First published: July 12, 2019, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading