ത്യശൂർ: തിരുവില്വാമല എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമില്‍ കാര്‍ മറിഞ്ഞ് അപകടം. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. ചെക്ക് ഡാമില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതാണ് അപകടകാരണം. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ് ജോണി. തിരുവില്വാമല- കൊണ്ടാഴി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെക്ക് ഡാമിന് മുകളിലാണ് അപകടമുണ്ടായത്.
ഡാമിന് മുകളിലൂടെ പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. വെള്ളം ഉയർന്നതോടെ കാറിന്റെ ഗതി തെറ്റി ഡാമിലേക്ക് വീഴുകയായിരുന്നു. എന്നാൽ ജോണിയുടെ കാറിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിതമായി പുഴ കടക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കാണ് അനുഭവപ്പെട്ടത്.
Also read- ഭാര്യയുമായുള്ള സ്വകാര്യസംഭാഷണം വൈറലായി; മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
ഇതിനെ തുടര്‍ന്ന് വാഹനം തെന്നിമാറി പുഴയിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മീന്‍പിടിത്തക്കാര്‍ എത്തി ജോണിയെ രക്ഷിക്കുകയായിരുന്നു. കാര്‍ പുഴയില്‍ തങ്ങിനില്‍ക്കുകയാണ്.കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് സമീപത്തുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം തുറന്നുവിട്ടതാണ് ചെക്ക് ഡാമില്‍ വെള്ളം ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.