കോട്ടയം: നട്ടാശേരിയില്‍ സില്‍വര്‍ലൈന്‍(Silverline) കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധക്കാര്‍ കല്ലിടല്‍ തടയുന്നത്. ഉദ്യോഗസ്ഥരെ തടഞ്ഞ 105 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭ കൗണ്‍സിലര്‍മാര്‍, നാട്ടുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞത്.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ലൈന്‍ സര്‍വേയ്ക്കെതിരെ എറണാകുളം, കോഴിക്കോട്, മലപ്പുറ ജില്ലകളില്‍ ഇന്നും പ്രതിഷേധം തുടരും. എറണാകുളം ചോറ്റാനിക്കരയില്‍ രാപ്പകല്‍ സമരമാണ് നടക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പദ്ധതിയ്ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെ റെയില്‍ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അംഗീകാരം നല്‍കിയിട്ടില്ല.
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കെതിരായ പ്രതിഷേധം വ്യാപകമാകുകയാണ്. എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.