advertisement

കൊല്ലത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

Last Updated:

പ്രതിഷേധ പ്രകടനത്തിൽ അസഭ്യവും സ്ത്രീവിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്നാണ് പരാതി

Rapid Read
ചിന്ത ജെറോം
ചിന്ത ജെറോം
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതിയിൽ സിപിഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഇരവിപുരം പോലീസ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് ജാഥ സംഘടിപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽവെച്ച് കെ എസ്‌ യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ അസഭ്യവും സ്ത്രീവിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്നാണ് പരാതി. ഡിവൈഎഫ്‌ഐ കൊല്ലം ഈസ്റ്റ്‌ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വിവാദമായ മുദ്രാവാക്യം വിളി ഉയർന്നത്. ഈ പരിപാടിയിൽ ചിന്ത ജെറോം പങ്കെടുത്തിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരിച്ച് ചിന്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രമാണെന്നുമായിരുന്നു ചിന്ത ജെറോമിന്‍റെ വിശദീകരണം.
advertisement
പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികമാണ്. എന്നാൽ സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കുമൊപ്പം നിൽക്കുന്ന പുരോഗമന രാഷ്ട്രീയമാണ് സിപിഎമ്മിന്റേതെന്നും ചിന്ത പറഞ്ഞിരുന്നു. എല്ലാക്കാലത്തും സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണ് താൻ. ഇത്തരം ആരോപണങ്ങൾ വേദനിപ്പിക്കുന്നുണ്ട്. മുദ്രാവാക്യം ഏറ്റുവിളിച്ചിട്ടില്ലെന്നും ചിന്ത പ്രതികരിച്ചു.
Summary: The Eravipuram Police have registered a case against CPM leader and former Youth Commission Chairperson Chintha Jerome, along with 54 others, following a protest march characterized by provocative and allegedly misogynistic slogans. The case stems from a protest organized by the DYFI Kollam East Block Committee in response to the injury sustained by Health Minister Veena George during a KSU protest in Kannur.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement