നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Viral Video | 'പരിപൂർണനായി ദൈവം സൃഷ്ടിച്ച മനുഷ്യനെന്തിനാ മാസ്ക്?' ചോദിച്ച പാസ്റ്റർക്കെതിരെ കേസെടുത്തു

  Viral Video | 'പരിപൂർണനായി ദൈവം സൃഷ്ടിച്ച മനുഷ്യനെന്തിനാ മാസ്ക്?' ചോദിച്ച പാസ്റ്റർക്കെതിരെ കേസെടുത്തു

  രാജ്യത്തെ നിയമങ്ങൾ പാലിക്കില്ലന്നും പാസ്റ്റർ പറയുന്നുണ്ടായിരുന്നു. ഇതിനെതിരേയും കേസെടുത്തിട്ടുണ്ട്.

  കർച്ചവ്യാധി നിരോധന നിയമപ്രകാരം ആണ് കേസ്.

  കർച്ചവ്യാധി നിരോധന നിയമപ്രകാരം ആണ് കേസ്.

  • Share this:
   കോട്ടയം: ചങ്ങനാശ്ശേരിയിൽ മാസ്ക് ധരിക്കാതെ പോലീസുമായി തർക്കിച്ച പാസ്റ്റർക്കെതിരെ കേസ്. ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരം ആണ് കേസ്. ചങ്ങനാശ്ശേരിയിലും കൊല്ലത്തും ഇയാൾ മാസ്ക് ധരിക്കാതെ പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.

   കൊല്ലം മയ്യനാട് സ്വദേശി ആണ് തങ്കച്ചൻ. മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പൊലീസുമായി പാസ്റ്റർ തർക്കിച്ചത്. മാസ്ക് ധരിക്കാൻ വിസമ്മതിച്ച പാസ്റ്റർ 'വിശ്വാസത്തെ പ്രതി മാസ് ധരിക്കയില്ലെന്ന്' ആവർത്തിക്കുകയായിരുന്നു.


   റോഡിൽ പൊലീസുമായി തർക്കിക്കുന്ന പാസ്റ്ററുടെ ദൃശ്യങ്ങൾ വൈറലാണ്. തന്റെ വിശ്വാസത്തിൽ മാസ്ക് ധരിക്കാൻ പാടില്ലെന്നും മരണഭയമില്ലെന്നുമായിരുന്നു പാസ്റ്ററുടെ വാദം.


   രാജ്യത്തെ നിയമങ്ങൾ പാലിക്കില്ലന്നും പാസ്റ്റർ പറയുന്നുണ്ടായിരുന്നു. ഇതിനെതിരേയും കേസെടുത്തിട്ടുണ്ട്. കൊവിഡില്‍ നിന്ന് സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്കും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
   Published by:Naseeba TC
   First published: