'എന്‍.സി.പി. വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു' കുട്ടനാട് എം.എല്‍.എയ്ക്കും ഭാര്യക്കുമെതിരേ കേസ്
- Published by:Sarika KP
- news18-malayalam
Last Updated:
എംഎല്‍എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് പരാതിക്കാരി ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ആലപ്പുഴ:എന്‍സിപി മഹിളാ ജില്ലാ പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനും ഭാര്യ ഷേര്‍ലി തോമസിനുമെതിരേ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം ഹരിപ്പാട് നടന്ന പാര്‍ട്ടി യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. എൻസിപി മണ്ഡലം കമ്മിറ്റി യോഗത്തിനിടയിലാണ് എൻസിപി വനിതാ നേതാവിനെ ആക്ഷേപിച്ചത്.പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ ഷേർളി തോമസ് രണ്ടാം പ്രതിയുമാണ്. എംഎല്‍എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് പരാതിക്കാരി ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നീട് പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷം തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നു കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
advertisement
കായംകുളം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.എന്നാല്‍ തങ്ങളെ ആക്ഷേപിക്കാന്‍ യോഗത്തിലെത്തിയ ഒരു സ്ത്രീ ശ്രമിച്ചുവെന്നും ഇതിനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എയും വ്യക്തമാക്കി.
പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസില്‍ വനിതാ നേതാവിനെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ എം.എല്‍.എ.യെ പ്രതിയാക്കി മൂന്നുമാസം മുമ്പ് ആലപ്പുഴ സൗത്ത് പോലീസും കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്‍.സി.പി. വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു' കുട്ടനാട് എം.എല്‍.എയ്ക്കും ഭാര്യക്കുമെതിരേ കേസ്