വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; കാസർഗോഡ് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- Published by:Naseeba TC
- news18-malayalam
Last Updated:
വധശ്രമം ,വീട് കയറി ആക്രമം , മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
കാസർഗോഡ്: വോട്ട് ചെയ്യാത്തതിന്റെ പേരിൽ സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ച സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 9 ലീഗ് പ്രവർത്തകർക്കതെിരെയാണ് കേസെടുത്തത്.
വധശ്രമം ,വീട് കയറി ആക്രമം , മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
You may also like:കോവിഡ് മൂലം ജോലി നഷ്ടമായി; കാസർഗോഡ് സ്വദേശിക്ക് ദുബായിൽ ഏഴ് കോടിയുടെ ഭാഗ്യം
ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. ജസീലയുടെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം വീട്ടു സാധനങ്ങളും അടിച്ചു തകർത്തു. കല്ലൂരാവിയിലെ 36-ാം വാർഡിൽ ലീഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു.
advertisement
ജസീലയും കുടുംബവും വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുന്നത് ഇതിന് കാരണമായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ വാർഡിൽ 51 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2020 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; കാസർഗോഡ് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


