പ്രശ്നേഷ് എന്ന യൂട്യൂബര്‍ രോഹിത്തിനെതിരെ സഹോദരിയുടെ പരാതിയില്‍ കേസ്
- Published by:ASHLI
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്
സമൂഹമാധ്യമങ്ങളിൽ പ്രശ്നേഷ് എന്ന് വിളിപ്പേരുള്ള യൂട്യൂബര്‍ രോഹിത്തിനെതിരെ സഹോദരിയുടെ പരാതിയില്‍ കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് രോഹിത്ത്. സഹോദരിയുടെ പരാതിയിൽ ആലപ്പുഴ വനിതാ പൊലീസാണ് കേസെടുത്തത്. സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്.
രോഹിതിനെതിരെ ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരുക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് കേസെടുത്തത്.
advertisement
കഴിഞ്ഞ ദിവസം അമ്മയ്ക്കും സഹോദരിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രോഹിത് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. അതേസമയം പണത്തിന്‍റെ പേരിലാണ് രോഹിതും കുടുംബവും തമ്മിൽ തർക്കമുണ്ടായതെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി.
കാശിന്‍റെ പേരിൽ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ചു പ്രശ്നമുണ്ടാക്കി, പാതിരാത്രിയില്‍ വീട്ടിലെത്തി ശല്യം ചെയ്തുവെന്നും പരാതി. ക്ളീനിങ് വിഡിയോകളിലൂടെ ശ്രദ്ധേ നേടിയ രോഹിത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അമിത വൃത്തിയും കുറ്റപ്പെടുത്തലു അടങ്ങിയ കണ്ടന്‍റിലൂടെ വലിയ വിമര്‍ശനം നേരിട്ട രോഹിത്തിന് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രശ്നേഷ് എന്ന വിളപ്പേരും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 21, 2025 10:10 PM IST