കേന്ദ്രസംഘം മുതലപ്പൊഴിയിലേക്ക്; കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം തിങ്കളാഴ്ചയെത്തും
- Published by:Arun krishna
- news18-malayalam
Last Updated:
അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക. ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്.
അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും കേന്ദ്രഫിഷറീസ് മന്ത്രി, വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് മൽസ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
പുതുക്കുറിച്ചി സ്വദേശികളായ ചേരിയിൽ പുരയിടത്തിൽ സുരേഷ് ഫെർണാണ്ടസ് (58), തൈവിളാകം വീട്ടിൽ ബിജു ആന്റണി (45), തെരുവിൽ തൈവിളാകത്തിൽ റോബിൻ എഡ്വിൻ (42), കുഞ്ഞുമോന്‍ (40) എന്നിവരാണ് മരിച്ചത്.
advertisement
2006 ൽ പുലിമുട്ടിന്റെ നിർമാണം പൂർത്തിയായ ശേഷം സ്ഥലത്ത് ഉണ്ടായ 125 അപകടങ്ങളിൽപ്പെട്ട് ഇതുവരെ 69 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. എഴുനൂറിലേറെ പേർ പരുക്കേറ്റ് കഴിയുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 15, 2023 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രസംഘം മുതലപ്പൊഴിയിലേക്ക്; കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം തിങ്കളാഴ്ചയെത്തും


