തടസ്സങ്ങൾ പരിഹരിച്ചാൽ കെ റെയിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
- Published by:ASHLI
- news18-malayalam
Last Updated:
കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്
കെ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന വേളയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണമെന്നും സർക്കാർ വിശദീകരിക്കുന്നു. ഈ വേളയിലാണ് കെ റെയിലിനെ പിന്തുണച്ചുകൊണ്ട് റെയിൽവേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി അല്ല കേന്ദ്ര മന്ത്രി ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്. റെയിൽവേ പദ്ധതികളുടെ വിലയിരുത്തലിന് ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സംസാരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 03, 2024 8:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തടസ്സങ്ങൾ പരിഹരിച്ചാൽ കെ റെയിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി