Kerala Weather Update|കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴ തുടരും; 3 ജില്ലകളിൽ റെഡ് അലർട്ട്

Last Updated:

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

പ്രതീകാതമക ചിത്രം
പ്രതീകാതമക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം അതിതീവ്രമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
റെഡ് അലർട്ട്
22/10/2025: ഇടുക്കി, പാലക്കാട്, മലപ്പുറം
ഓറഞ്ച് അലർട്ട്
21/10/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
23/10/2025: കണ്ണൂർ, കാസറഗോഡ്
മഞ്ഞ അലർട്ട്
21/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
22/10/2025: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ്
23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്
advertisement
24/10/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25/10/2025: കണ്ണൂർ, കാസറഗോഡ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update|കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴ തുടരും; 3 ജില്ലകളിൽ റെഡ് അലർട്ട്
Next Article
advertisement
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
  • മുംബൈയിലെ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ആറുവയസുകാരിയും ഉൾപ്പെടുന്നു.

  • വേദിക സുന്ദർ ബാലകൃഷ്‌ണൻ, സുന്ദർ ബാലകൃഷ്‌ണൻ, പൂജ രാജൻ എന്നിവരാണ് മരിച്ച മലയാളികൾ.

  • പത്താം നിലയിൽ ഉണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിച്ചു, 15 പേരെ രക്ഷപ്പെടുത്തി.

View All
advertisement