ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു

Last Updated:

കരൾ രോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

കൊച്ചി: ചവറ എംഎൽഎ എൻ.വിജയൻപിള്ള (69) അന്തരിച്ചു. പുലർച്ചെ മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഏഴരയോടെ സ്വദേശമായ ചവറയിലേക്ക് കൊണ്ടു പോകും.
1979 ൽ പഞ്ചായത്തംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയൻപിള്ള ഇരുപത് വർഷത്തിലധികം പഞ്ചായത്തംഗമായിരുന്നു. 2000 ത്തിൽ കൊല്ലം ജില്ലാ പഞ്ചായത്തംഗമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര്യനായി മത്സരിച്ച അദ്ദേഹം തന്‌‍റെ കന്നി അങ്കം തന്നെ ജയിച്ച് നിയമസഭയിലെത്തി. ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെയാണ് പരാജയപ്പെടുത്തിയത്.. 6189 വോട്ടുകൾക്കായിരുന്നു ജയം.
BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'കോളർ ട്യൂണിന് പകരം കൊറോണ സന്ദേശം: ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ [NEWS]കെട്ടിട നിർമാണ അനുമതിക്ക് 5000 രൂപയും 'ബെക്കാഡിയും'; ഓവർസിയർ അറസ്റ്റിൽ [NEWS]
ആര്‍എസ്പിയുടെയാണ് എൻ.വിജയൻ പിള്ള രാഷ്ട്രീയത്തിലെത്തുന്നത്. ബേബി ജോണുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന, അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന വിജയൻ പിള്ള ആർഎസ്പിയിലെ ഭിന്നതയെ തുടർന്ന് 2000 ല്‍ കോൺഗ്രസിലെത്തി. കോൺഗ്രസ് ടിക്കറ്റിൽ തേവലക്കര ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
advertisement
കെ.കരുണാകരനുമായി ഏറെ അടുപ്പം സൂക്ഷിച്ച വിജയൻപിള്ള, കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി.. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോൾ അദ്ദേഹത്തോടൊപ്പം മടങ്ങി വരികയും ചെയ്തു. KPCC പ്രസിഡന്റായിരുന്ന വി.എം.സുധീരനുമായി മദ്യനയവുമായി ബന്ധപ്പെട്ട് ഉണ്ടായ ഭിന്നതയ്ക്കൊടുവിലാണ് കോൺഗ്രസ് വിട്ടത്.
തുടർന്ന് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്നു. അരവിന്ദാക്ഷൻ വിഭാഗം പിന്നീട് സിപിഎമ്മിൽ ലയിച്ചതോടെ വിജയൻ പിള്ളയും സിപിഎമ്മിലെത്തുകയായിരുന്നു.
സുമയാണ് വിജയൻ പിള്ളയുടെ ഭാര്യ. മക്കൾ: സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement