advertisement

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ചെ ഗുവേരയുടെ പതാകയും വിപ്ളവ ഗാനങ്ങളും; സിപിഎം നേതാക്കളുടെ അറിവോടെയെന്ന് കോൺഗ്രസ്

Last Updated:

ക്ഷേത്ര പരിപാടികളിൽ രാഷ്ട്രീയ പാർട്ടിയുമയി ബന്ധപ്പെട്ട ചിഹ്നങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണുരിൽ ക്ഷേത്രോത്സവത്തിനിടെ ചെ ഗുവേരയുടെ പതാകയും വിപ്ളവ ഗാനങ്ങളും ഉപയോഗിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന പാനൂർ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെയാണ് ചെ ഗുവേരയുടെ ചിത്രമുള്ള പതാകയും വിപ്ളവ ഗാനങ്ങളും ഉൾപ്പെടുത്തിയത്.ക്ഷേത്രാണ്കണത്തിന് പുറത്തായിരുന്നു വിപ്ളവ ഗാനങ്ങൾക്ക് പാർട്ടി പ്രവർത്തകർ പതാകയേന്തി ചുവടുവച്ചത്.
സിപിഎം നേതാക്കളുടെ അറിവോടെയാണ് ചെ ഗവാരയുടെ പതാകയും വിപ്ലവഗാനവും ഉത്സവാഘോഷത്തിഷ ഉപയോഗിച്ചതെന്നും ജെപിയും ഇതേ രീതിയിൽ ക്ഷേത്രങ്ങളിൽ ഇടപെടുന്നുണ്ടെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു.
കൊല്ലം കടയ്ക്കലിൽ ക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവഗാനം അവതരിപ്പിച്ചതിന് ഗായകൻ അലോഷിക്കെതിരെ ഹൈക്കോടതി നർദേശപ്രകാരം കേസെടുത്തിരുന്നു. ക്ഷേത്ര പരിപാടികളിൽ രാഷ്ട്രീയ പാർട്ടിയുമയി ബന്ധപ്പെട്ട ചിഹ്നങ്ങൾ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കോടതിയുടെ ഇ നിർദ്ദേശം ലംഘിച്ചാണ് ഇപ്പോൾ ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പതാകയും പാട്ടുകളും വീണ്ടും ഉപയോഗിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ചെ ഗുവേരയുടെ പതാകയും വിപ്ളവ ഗാനങ്ങളും; സിപിഎം നേതാക്കളുടെ അറിവോടെയെന്ന് കോൺഗ്രസ്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement