'ഒരു ദിവസം ഇവിടെ വന്ന് മീനും ചോറും കഴിക്കണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു, അതിനിയില്ല': ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള

Last Updated:

'അവസാനമായി അദ്ദേഹത്തിന് ഭക്ഷണം വിളമ്പിയത് രവി പിള്ള സാറിന്റെ മകന്റെ വിവാഹ വിരുന്നിനാണ്'

ഷെഫ് സുരേഷ് പിള്ള, ഉമ്മൻ ചാണ്ടി
ഷെഫ് സുരേഷ് പിള്ള, ഉമ്മൻ ചാണ്ടി
കേരളത്തിലെ നമ്പർ വൺ ഷെഫ് ആരെന്ന ചോദ്യത്തിന് ഗൂഗിൾ നൽകുന്ന ഉത്തരം ഒന്നേയുള്ളൂ. ഷെഫ് സുരേഷ് പിള്ള (Chef Suresh Pillai). കൊല്ലത്തെ ഗ്രാമീണൻ സ്വപ്രയത്നത്താൽ ഇന്ത്യയുടെ ഭക്ഷണ രുചി ലോകത്തിന്റെ നെറുകയിലെത്തിച്ചെങ്കിൽ, അത്രയുമാണ് അദ്ദേഹത്തിന്റെ ഭക്ഷണ വൈദഗ്ധ്യത്തിന്റെ തെളിവ്. ഇന്ന് രാജ്യത്ത് അനേകം ഫ്ലാഗ്ഷിപ്പ് റസ്റ്റോറന്റുകൾ അദ്ദേഹത്തിന്റെ പേരിലായുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭര്ക്ക് വെച്ചുവിളമ്പിയ ചരിത്രമുണ്ട് അദ്ദേഹത്തിന്.
പിള്ളയുടെ കൈപ്പുണ്യം നുകർന്നവരിൽ ഒരാളാണ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. പിള്ളയുടെ വീഡിയോ പോസ്റ്റ് കണ്ട്, ഒരു ദിവസം അവിടെയെത്തി മീനും ചോറും കഴിക്കണം എന്ന ആഗ്രഹം ബാക്കിയാക്കി ഉമ്മൻ ചാണ്ടി (Oommen Chandy) മടങ്ങുമ്പോൾ ഷെഫ് പിള്ളയുടെ മനസ്സിൽ ഓർമകളുടെ തിരയിളക്കം.
“ഒരുപാട് തവണ ഭക്ഷണം കൊടുക്കാൻ പറ്റിയ പ്രിയ നേതാവ്! അവസാനമായി അദ്ദേഹത്തിന് ഭക്ഷണം വിളമ്പിയത് രവി പിള്ള സാറിന്റെ മകന്റെ വിവാഹ വിരുന്നിനാണ്… വീട്ടിലെ പാചക വീഡിയോ കണ്ട് അവിടെ വന്ന് ഒരു ദിവസം മീനും ചോറും കഴിക്കണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു… അതിനിയില്ല.
advertisement
ഞായറായ്ച ബാംഗ്ലൂരിലെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടന ദിവസം എന്റെ പ്രിയ സുഹൃത്തും അദ്ദേഹത്തിന്റെ പുത്രനുമായ ചാണ്ടി ഉമ്മൻ വന്ന് ആശംസകൾ അറിയിച്ചിരുന്നു… അപ്പയെ കുറിച്ച്‌ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പ്രാർത്ഥനയിൽ ഉണ്ടാവണം എന്നാണ്..,” ഷെഫ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മലയാളികളുടെ പ്രാർത്ഥനയിലും, ഓർമ്മകളിലൂടെയും ഉമ്മൻ ചാണ്ടി സാർ എന്നും ഉണ്ടായിരിക്കും!!
Summary: Chef Suresh Pillai had the fortune to have cooked food for Oommen Chandy several times. In his latest post, Pillai remembers Chandy expressing the wish to enjoy fish curry meals at his place, after he posted a video on his Facebook post. Pillai also remembers the bonding he has with Chandy Oommen
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു ദിവസം ഇവിടെ വന്ന് മീനും ചോറും കഴിക്കണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു, അതിനിയില്ല': ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement