Oommen Chandy | സി.പി.എമ്മിന്റെ കല്ലേറിൽ പിന്മാറിയില്ല; കണ്ണൂരിൽ പരിക്കുമായി പൊതുചടങ്ങിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടി
- Published by:user_57
- news18-malayalam
Last Updated:
കാറിന്റെ പിൻസീറ്റിൽ ഇടതു ഭാഗത്തായി ഇരുന്ന ചാണ്ടിക്ക് കല്ലേറ് കൊണ്ടുവെങ്കിലും തൊട്ടടുത്തിരുന്ന അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപെട്ടു
2013 ഒക്ടോബറിൽ കണ്ണൂരിൽ നടന്ന കേരള പോലീസ് അത്‌ലറ്റിക് മീറ്റ് സമ്മാനദാന ചടങ്ങിന്റെ ഉദ്‌ഘാടകനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി (Oommen Chandy). ചടങ്ങ് നടക്കേണ്ടിയിരുന്ന സ്ഥലത്തെത്തും മുൻപേ സി.പി.എം. പ്രവർത്തകർ ചാണ്ടിയെയും സംഘത്തെയും തടഞ്ഞു. കനത്ത സുരക്ഷയെ മറികടന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലുകൾ പാഞ്ഞു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലു തകർത്ത കല്ല് ചാണ്ടിയുടെ വലതു കണ്ണിനു മുകളിലായി പതിച്ചു. പരിക്കുകളുടെ എണ്ണം രണ്ട്.
സോളാർ വിവാദച്ചൂടിന്റെ പേരിൽ നടന്ന പ്രതിഷേധങ്ങളിലെ ഒരു ഏടായിരുന്നു അവിടെക്കണ്ടത്. ചാണ്ടി പങ്കെടുത്തിരുന്ന പൊതുചടങ്ങുകളിലെല്ലാം കരിങ്കൊടി വീശുകയായിരുന്നു പതിവ്. കല്ലുകളിൽ ഒന്ന് നെഞ്ചത്തു കൊണ്ടെങ്കിലും പരിക്കേൽപ്പിച്ചില്ല.
കാറിന്റെ പിൻസീറ്റിൽ ഇടതു ഭാഗത്തായി ഇരുന്ന ചാണ്ടിക്ക് കല്ലേറ് കൊണ്ടുവെങ്കിലും തൊട്ടടുത്തിരുന്ന അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപെട്ടു. പരിക്ക് വകവെക്കാതെ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തു.
advertisement
ആക്രമണത്തിൽ എൽഡിഎഫിന് പങ്കില്ലെന്നും, ഉമ്മൻ ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നറിയാൻ അന്വേഷണം നടത്തണമെന്നും ആരോപണത്തോട് പ്രതികരിച്ച് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചു.
ചടങ്ങ് കഴഞ്ഞതും ഉമ്മൻ ചാണ്ടിയെ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച് ഇവിടുത്തെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ 22 ഓളം എൽഡിഎഫ് പ്രവർത്തകരെ പോലീസ് പിടികൂടി. ഭൂരിഭാഗവും സിപിഎമ്മിൽ നിന്നും അതിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ നിന്നുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎമാരും സിപിഎം ജില്ലാ നേതാക്കളും ഉൾപ്പെടെ തിരിച്ചറിയാവുന്ന 1000 എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.
advertisement
സംഭവത്തിൽ മൂന്ന് പേർ കുറ്റക്കാരെന്നു കണ്ണൂരിലെ സെഷൻസ് കോടതി കണ്ടെത്തുകയും ചെയ്‌തു.
Summary: The 2013 incident where Oommen Chandy got injured in CPM stone pelting. Despite having a tough police cavalcade, the protestors managed to break the glass window of the car he was travelling
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 18, 2023 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy | സി.പി.എമ്മിന്റെ കല്ലേറിൽ പിന്മാറിയില്ല; കണ്ണൂരിൽ പരിക്കുമായി പൊതുചടങ്ങിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടി


