എട്ടുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഫോൺ പെട്ടിത്തെറിക്ക് കാരണം 'കെമിക്കൽ ബ്ലാസ്റ്റ്' പ്രതിഭാസം

Last Updated:

കുട്ടിയുടെ അച്ചന്‍റെ സഹോദരൻ അഞ്ച് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിച്ചു കൊടുത്ത റെഡ് മീ യുടെ ഫോണാണ് പൊട്ടിത്തെറിച്ചത്

രാജു ഗുരുവായൂർ
തൃശൂർ: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്ന പ്രതിഭാസമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവില്വാമലയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ അശോക് കുമാറിന്‍റെ മകൾ ആദത്യശ്രീയാണ് മരിച്ചത്.
അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്‍റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഫോടനത്തിൽ കുട്ടിയുടെ മുഖം ചിതറി തെറിക്കുകയും ഫോൺ ഉപയോഗിച്ചിരുന്ന കയ്യിന്റെ വിരലുകൾ അറ്റു പോകുകയും ചെയ്തു.
advertisement
തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ചന്‍റെ സഹോദരൻ അഞ്ച് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിച്ചു കൊടുത്ത റെഡ് മീ യുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി കേടുവന്നതിനു ശേഷം കഴിഞ്ഞ വർഷം വാങ്ങിയ ഷോപ്പിൽ തന്നെ കൊണ്ടുപോയി ബാറ്ററി മാറ്റിയിരുന്നു.
അമ്മയെ ഇടക്ക് വിളിക്കാനാണ് ഫോൺ കൂട്ടിയെ ഏൽപിച്ചിരുന്നത്. എന്നാൽ വീഡിയോ കാണുന്നതിനിടയിലാണ് ദാരുണമായ ഈ സംഭവം നടക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്കരിച്ചു.
advertisement
ഈ സംഭവം പല രീതിയിലുള്ള മുൻകരുതൽ എടുക്കാൻ ഉപഭോക്തക്കൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ അഭിപ്രായം. ‘അനുയോജ്യമല്ലാത്ത ചാർജർ, ചൂടായ ഫോണിൽ കൂടുതൽ പവർ ആവശ്യമുള്ള അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് തുടങ്ങിയവയൊക്കെ ഫോൺ പൊട്ടിത്തെറിയിലേക്ക് നയിക്കും എന്നാണ് വിദഗ്ദ അഭിപ്രായം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എട്ടുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഫോൺ പെട്ടിത്തെറിക്ക് കാരണം 'കെമിക്കൽ ബ്ലാസ്റ്റ്' പ്രതിഭാസം
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement