ശശിക്ക് തിരിച്ചടിയായത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ
Last Updated:
തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് പികെ ശശിക്ക് എതിരായ പരാതിയിൽ നടപടി ഉറപ്പാക്കിയത്. മിടൂ വെളിപ്പെടുത്തലുകൾ ദേശീയ തലത്തിൽ ചർച്ചയായപ്പോൾ തന്നെ ശശിയെ വെള്ളപൂശാതെ നടപടിയെടുത്തു മാതൃകയാവണമെന്ന നിലപാടായിരുന്നു തുടക്കം മുതൽ കേന്ദ്രനേതാക്കൾ സ്വീകരിച്ചത്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നതാണ് നടപടിയിലൂടെ നൽകുന്ന സന്ദേശമെന്നു കേന്ദ്ര നേതാക്കൾ പറഞ്ഞു.
ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ വഴിത്തിരിവായത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലാണ്. പാലക്കാട് ജില്ലാ സമ്മേളന കാലത്തുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി ആഗസ്റ്റ് 14നാണ് വനിതാ നേതാവ് സംസ്ഥാന ഘടകത്തിന് പരാതി നൽകിയത്. നടപടി ഇല്ലാത്തതിനെ തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പിബി അംഗം ബൃന്ദാ കാരാട്ടിനും കത്തയച്ചു. യച്ചൂരി പരാതി സംസ്ഥാന നേതൃത്വത്തിന് അയച്ചതോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥിരീകരിക്കുകയും ചെയ്തു.
advertisement
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ പ്രതികരണം ഇതേ തുടർന്നായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന് ശേഷമാണ് തുടർനടപടികൾ ഉണ്ടായത്. പല തവണ മൊഴിയെടുത്തിട്ടും അന്വേഷണ റിപ്പോർട്ട് നൽകുന്നത് വീണ്ടും വൈകി. തുടർന്ന് നവംബർ ആദ്യം യുവതി ശശിയുടെ ഫോണ് സംഭാഷണം സഹിതം സീതാറാം യെച്ചൂരിക്ക് വീണ്ടും പരാതി നൽകി. ഈ പരാതിയും യച്ചൂരി സംസ്ഥാന നേതൃത്വത്തിന് അയച്ച് ഇടപെടൽ ആവശ്യപ്പെട്ടു. ഇതോടെയാണ് വേഗത്തിൽ തീരുമാനമെടുക്കാൻ പാർട്ടിയിൽ സമ്മർദ്ദം ശക്തമായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 5:16 PM IST