'കോവിഡ് മറവില്‍ സര്‍വകലാശാലകളില്‍ അധ്യാപകരെ നിയമിക്കാന്‍ നീക്കം'; ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല

ഒരു മുന്‍ എം.പിയുടെ ഭാര്യ അടക്കമുള്ളവര്‍ക്ക് ഇതിനകം ലിസ്റ്റില്‍ കയറിപ്പറ്റിയെന്നും ചെന്നിത്തല

News18 Malayalam | news18-malayalam
Updated: August 18, 2020, 10:03 PM IST
'കോവിഡ് മറവില്‍ സര്‍വകലാശാലകളില്‍ അധ്യാപകരെ നിയമിക്കാന്‍ നീക്കം'; ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: സര്‍വകലാശാലകളില്‍ കോവിഡ് മറവില്‍ ഓണ്‍ലൈനിലുടെ 380 അധ്യാപകരെ നിയമിക്കാന്‍ തിരക്കിട്ട് നീക്കം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ 2000 ഓളം അധ്യാപക നിയമനം നിര്‍ത്തിവച്ചിരിക്കുകയാണ്. കണ്ണൂര്‍, കുസാറ്റ് സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ വഴിയുള്ള നിയമനത്തിനള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

യു.ജി.സിയുടെയും കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമനം. ഒരു മുന്‍ എം.പിയുടെ ഭാര്യ അടക്കമുള്ളവര്‍ക്ക് ഇതിനകം ലിസ്റ്റില്‍ കയറിപ്പറ്റി. 80 കോടിയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. ചട്ട വിരുദ്ധവും സംവരണ തത്വങ്ങള്‍ പാലിക്കാത്തതുമാണ് ഇവ. ഇതുസംബന്ധിച്ച്‌ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.


അതേസമയം രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം നടക്കുന്നില്ല. 90 ശതമാനം കോളജുകളിലും ഇന്‍ ചാര്‍ജ് ആണ് ഭരിക്കുന്നത്. യോഗ്യത ഉള്ളവര്‍ ഇല്ലാഞ്ഞിട്ടില്ല, താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത ഇല്ലാത്തതിനാലാണ് നിയമനങ്ങള്‍ നടക്കാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Published by: user_49
First published: August 18, 2020, 10:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading