നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തെര. കമ്മീഷനും'; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി സി ജോര്‍ജ്

  'കോവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തെര. കമ്മീഷനും'; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി സി ജോര്‍ജ്

  ''നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതിൽ സർക്കാരിനും ആരോഗ്യ വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യപങ്കാണുള്ളത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഞാൻ ആവശ്യപ്പെട്ടതാണ്. ''

  പി സി ജോർജ്

  പി സി ജോർജ്

  • Share this:
   സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യപങ്കാണുള്ളതെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് കോടതി വിധിയെ ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തിയത്.

   ഫേസ്ബുക്കിൽ പി സി ജോർജ് കുറിച്ചത് ഇങ്ങനെ-

   ''ഓരോ ഫോൺ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്. ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങൾക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തിൽ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളും.

   നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതിൽ സർക്കാരിനും ആരോഗ്യ വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യപങ്കാണുള്ളത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഞാൻ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തെരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാൻ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സമ്മാന്യബുദ്ധി എന്നൊരു സാധനമുണ്ടായാൽമതി.

   എല്ലാം സജ്ജമാണെന്ന് സർക്കാരും ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അനുകൂല വിധി നേടി. ജനന്മയെ കരുതി ഞാൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ചർച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ്.
   മനഃപൂർവ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആർക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് എനിക്കുറപ്പുണ്ട്.
   ഇന്നിപ്പോൾ മദ്രാസ് ഹൈക്കോടതി പറഞ്ഞത്പോലെ "മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.''   കോവിഡ് ശക്തിയാര്‍ജിക്കുന്ന ഘട്ടത്തില്‍പ്പോലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്നായിരുന്നു ഇന്നലെ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് റാലികള്‍ നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്യഗ്രഹത്തിലായിരുന്നോവെന്നും കോടതി ചോദിച്ചു.

   Also Read- COVID 19 | ബാറുകളും മദ്യവില്‍പനശാലകളും അടച്ചു; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല

   അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത് തീര്‍ത്തും ഉത്തരവാദിത്വമില്ലാതെയാണെന്ന് കോടതി കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനുനേരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കൃത്യമായ കോവിഡ് മാർഗനിര്‍ദ്ദേശങ്ങള്‍ ഇനിയെങ്കിലും പുറത്തിറക്കിയില്ലെങ്കില്‍ തമിഴ്‌നാട്ടിലെ വോട്ടെണ്ണല്‍ കോടതി ഇടപെട്ട് തടയുമെന്നും ബെഞ്ച് പറഞ്ഞു.

   വോട്ടെണ്ണലിന് മുന്‍പായി കൃത്യമായ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗതാഗത മന്ത്രി എം വിജയഭാസ്‌കര്‍ സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വോട്ടെണ്ണല്‍ ദിവസത്തെക്കുറിച്ച കൃത്യമായ പദ്ധതി തയാറാക്കി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
   പൊതുജനാരോഗ്യം പരമപ്രധാനമാണെന്ന് ഓര്‍മ്മിപ്പിച്ച കോടതി ഭരണഘടന അധികാരികളെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
   Published by:Rajesh V
   First published: