advertisement

'ജുഡീഷ്യറിയിലെ അഴിമതി' NCERT പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു; കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ്

Last Updated:

ജുഡീഷ്യറിക്ക് ആഴത്തിൽ മുറിവേറ്റിരിക്കുകയാണെന്നും വെറും ക്ഷമാപണം കൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി

News18
News18
ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പരാമർശിച്ച എൻസിഇആർടിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. പുസ്തകത്തിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തിയ കോടതി സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കും എൻസിഇആർടി ഡയറക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
'ജുഡീഷ്യറിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട്. നീതി നടപ്പാക്കാൻ ജുഡീഷ്യറി നടത്തുന്ന സേവനങ്ങളെക്കുറിച്ച് പുസ്തകം മൗനം പാലിക്കുമ്പോൾ അഴിമതിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് ഉത്തരവാദികളായവരുടെ തലകൾ ഉരുളുക തന്നെ ചെയ്യും,' ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. ജുഡീഷ്യറിക്ക് ആഴത്തിൽ മുറിവേറ്റിരിക്കുകയാണെന്നും വെറും ക്ഷമാപണം കൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയിൽ നേരിട്ട് ഹാജരായ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി നിരുപാധികം ക്ഷമാപണം നടത്തുകയും പുസ്തകം പിൻവലിച്ചതായി അറിയിക്കുകയും ചെയ്തു. പാഠഭാഗം തയ്യാറാക്കിയവർക്ക് മന്ത്രാലയവുമായി നേരിട്ട് ബന്ധമില്ലെന്ന വിശദീകരണവും കേന്ദ്രം നൽകി. എന്നാൽ, ഓൺലൈൻ പതിപ്പുകളടക്കം ഉടൻ നീക്കം ചെയ്യണമെന്നും പ്രിന്റ് ചെയ്ത പകർപ്പുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. വിവാദ പരാമർശം കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ഉത്തരവിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും എൻസിഇആർടി അധികൃതരോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ജുഡീഷ്യറിയിലെ അഴിമതി' NCERT പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു; കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement