CPM Party Congress| മുഖ്യമന്ത്രിയുടെ സ്വാഗത പ്രസംഗത്തിലും സിൽവർലൈൻ; എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയൻ

Last Updated:

വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ: സിൽവർലൈൻ (Silverline) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം പാർട്ടി കോൺഗ്രസ് (CPM Party Congress) വേദിയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). മുഖ്യമന്ത്രിയുടെ സ്വാഗത പ്രസംഗത്തിലാണ് സിൽവർലൈൻ ഇടംപിടിച്ചത്. കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർധ അതിവേഗ റെയിൽപാത നിർമിക്കാനുള്ള തയാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ്. പദ്ധതിക്കെതിരേ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആരോപിച്ചു.
advertisement
‘വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം ജനങ്ങൾക്കു സർക്കാർ ഉറപ്പുവരുത്തും. പാർട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ പ്രചാരണം നടത്തുന്നുണ്ട്. സംസ്ഥാന സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നീതിക്കും പ്രകൃതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകും’ – മുഖ്യമന്ത്രി പറഞ്ഞു.
advertisement
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പാർട്ടി പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേർ പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സിൽവർലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. സിപിഎം 23-ാം പാർട്ടി കോൺഗ്രസിസിന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈകിട്ട് നാലിനാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുക. വ്യാഴം രാവിലെ ഒൻപതിന് പൊതു ചർച്ച തുടങ്ങും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Party Congress| മുഖ്യമന്ത്രിയുടെ സ്വാഗത പ്രസംഗത്തിലും സിൽവർലൈൻ; എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement