Hijab Row | ഇന്ത്യൻ മുസ്ലീങ്ങൾ 'ഈ അടിച്ചമർത്തലിനെതിരെ' പ്രതികരിക്കണം; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അൽ ഖ്വയ്ദ തലവൻ

Last Updated:

ഹിജാബിനെതിരെ രംഗത്തെത്തിയ ഒരു കൂട്ടം വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയ കർണാടകയിലെ കോളേജ് വിദ്യാർത്ഥിനി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു.

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി
അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി
ന്യൂഡൽഹി: കർണാടകയിലെ (Karnataka) ഹിജാബ് വിഷയത്തിൽ (Hijab Row) പ്രതികരിച്ച് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ (Al Qaeda) തലവൻ അയ്മൻ അൽ-സവാഹിരി (Ayman al-Zawahiri). ഇന്ത്യൻ മുസ്ലീങ്ങൾ (Muslims) "ഈ അടിച്ചമർത്തലിനെതിരെ" പ്രതികരിക്കണമെന്ന് പിടികിട്ടാപ്പുള്ളിയായ സവാഹിരി ആഹ്വാനം ചെയ്തു.
ഒസാമ ബിൻ ലാദനിൽ നിന്ന് അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത സവാഹിരി അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമമായ ശബാബ് മീഡിയ വഴി പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബിനെതിരെ രംഗത്തെത്തിയ ഒരു കൂട്ടം വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയ കർണാടകയിലെ കോളേജ് വിദ്യാർത്ഥിനി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു.
താൻ ബുർഖ ധരിച്ചിരിക്കുന്നതിനെ എതിർക്കാനെത്തിയവരുടെ "ജയ് ശ്രീറാം" മുദ്രാവാക്യങ്ങളെ അവഗണിച്ച് "അല്ലാഹു അക്ബർ" എന്ന് ഉറക്കെ വിളിച്ച പെൺകുട്ടിയാണ് മുസ്കാൻ ഖാൻ എന്നും സവാഹിരി പറഞ്ഞു. ' ദ നോബിൾ വുമൺ ഓഫ് ഇന്ത്യ' എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയിൽ, സവാഹിരി, ഖാനെ പ്രശംസിക്കാൻ താൻ രചിച്ച കവിത ചൊല്ലുന്നതും കാണാം.
advertisement
വീഡിയോകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമാണ് താൻ ഖാനെ കുറിച്ച് അറിഞ്ഞതെന്നും "സഹോദരി"യുടെ ഈ പ്രവൃത്തിയും "തക്ബീർ വിളിയും" അവളെ പ്രകീർത്തിച്ചുകൊണ്ട് ഒരു കവിത എഴുതാൻ തന്നെ പ്രേരിപ്പിച്ചുവെന്നും സവാഹിരി വീഡിയോയിൽ പറയുന്നുണ്ട്.
കവിത വായിച്ചതിനുശേഷം, പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെ ഹിജാബ് നിരോധിച്ച രാജ്യങ്ങൾ “പടിഞ്ഞാറിന്റെ സഖ്യകക്ഷികൾ” ആണെന്നും സവാഹിരി ആരോപിച്ചു.
advertisement
നവംബറിന് ശേഷമുള്ള സവാഹിരിയുടെ ആദ്യ വീഡിയോയാണിത്. "മോസ്റ്റ് വാണ്ടഡ്" ജിഹാദി ഭീകരരിൽ ഒരാളാണ് അയ്മൻ അൽ-സവാഹിരി. മുമ്പ് ഇയാൾ മരിച്ചു എന്ന് ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും സവാഹിരി ജീവനോടെയുണ്ടെന്നും സമകാലിക കാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട് എന്നതിനും തെളിവാണ് മുസ്‌കാൻ ഖാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
advertisement
2020ൽ, സവാഹിരി മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സൂചനകൾ നൽകുന്ന വീഡിയോയാണ് പുറത്തു വന്നിരുന്നു. ഇയാൾ അഫ്ഗാനിസ്ഥാനിൽ എവിടെയോ ഉണ്ടെന്നാണ് കരുതപ്പെടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
2021 നവംബറിലെ തന്റെ വീഡിയോയിൽ, സവാഹിരി ഐക്യരാഷ്ട്രസഭ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്ന് ആരോപിക്കുകയും യുഎൻ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ഇസ്ലാമിക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
advertisement
ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി (Karnataka High Court) ശരിവെച്ചിരുന്നു. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്‌. ഹിജാബ് മതാചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Hijab Row | ഇന്ത്യൻ മുസ്ലീങ്ങൾ 'ഈ അടിച്ചമർത്തലിനെതിരെ' പ്രതികരിക്കണം; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അൽ ഖ്വയ്ദ തലവൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement