'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം പിറന്നാള്‍ ദിനത്തിൽ ആശംസകൾ അറിയിച്ച് ദേശീയ നേതാക്കള്‍ അടക്കം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ പിറന്നാൾ ആശംസ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് പിണറായി വിജയൻ ‘എക്സിൽ’ ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന് കുറിച്ചു കൊണ്ടാണ് രാഹുൽ ആശംസകൾ ‘എക്സിൽ’ പങ്കുവെച്ചത്.
advertisement
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കാനാണ് തീരുമാനം.കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബർ 2 വരെ ക്യാംപയിന്‍ നീണ്ട് നിൽക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement