ഇന്റർഫേസ് /വാർത്ത /Kerala / LockDown: വിശ്വാസികളില്ലാതെ കർശന നിയന്ത്രണങ്ങളോടെ ഓശാന ഞായർ; ദേവാലയങ്ങളിൽ ചടങ്ങുകൾ മാത്രം

LockDown: വിശ്വാസികളില്ലാതെ കർശന നിയന്ത്രണങ്ങളോടെ ഓശാന ഞായർ; ദേവാലയങ്ങളിൽ ചടങ്ങുകൾ മാത്രം

palm sunday

palm sunday

കാർമ്മികനും ശുശ്രൂഷക്കാരും മാത്രമായിരുന്നു പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുത്തത്

  • Share this:

വിശ്വാസികളും കുരുത്തോല പ്രദിക്ഷിണവും ഇല്ലാതെ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരണം നടന്നു. കാർമ്മികനും ശുശ്രൂഷക്കാരും മാത്രമായിരുന്നു പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുത്തത്. ലോക ഡൗണിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയായിരുന്നു ഓശാന ഞായർ ആചരണം.

വിശ്വാസികൾക്ക് ദേവാലയത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. പള്ളികളുടെ ഗേറ്റുകളും വാതിലുകളും പൂട്ടിയിരുന്നു. മിക്ക പള്ളികളുടെയും പരിസരത്ത് പോലീസ് വിന്യസിച്ചിരുന്നു. എന്നാൽ ചില പള്ളികളില്‍ ചടങ്ങുകൾ തൽസമയം കാണാൻ സൗകര്യമൊരുക്കിയിരുന്നത് വിശ്വാസികൾക്ക് ആശ്വാസമായി.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പട്ടം തിരുസന്നിധിയിൽ കർദിനാൾ ക്ലിമീസ് കത്തോലിക ബാവയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസൈപാക്യമാണ് പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിലെ ചടങ്ങുകൾക്ക് കാർമ്മികത്വം നൽകിയത്. കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വരാപ്പുഴ ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ഓശാന ശുശ്രൂഷകൾ.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]

കരിങ്ങാച്ചിറ പള്ളിയിൽ യാക്കോബായ സഭ മെത്രാപ്പോലീത്തൻ ജോസഫ് മാർ ഗ്രിഗോറിയോസ് പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി.  മാർത്തോമ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനിൽ ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്തയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പരുമല പള്ളി, മഞ്ഞനിക്കര, നിരണം, തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ തുടങ്ങി വിവിധ ദൈവാലയങ്ങളിലും ശുശ്രൂഷകൾ നടന്നു. വിശുദ്ധവാര ആചരണത്തിൻറെ ഭാഗമായി വരും ദിവസങ്ങളിലെ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus Kerala, Corona virus spread, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms