advertisement

അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും

Last Updated:

ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു

തൃശൂർ: അതിഥിത്തൊഴിലാളികൾ സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ. തൃശൂർ പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കുന്നതാണ് CITU ചുമട്ടുത്തൊഴിലാളികൾ തടഞ്ഞത്.
കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കരുത്, വേണമെങ്കിൽ വീട്ടുകാർക്ക് ഇറക്കാമെന്നായിരുന്നു സിഐ‍ിയു പ്രവർത്തകരുടെ നിലപാട്. ഇതിനെ തുടർന്ന് ​ഗൃഹനാഥനായ വിശ്വനാഥനും ഭാര്യ സം​ഗീതയും ചേർന്നാണ് കട്ടകൾ ഇറക്കി വച്ചത്. ​ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു.
വീട്ടിലെ അറ്റകുറ്റപ്പണികൾക്കായാണ് കുറച്ച് കട്ടകൾ എത്തിച്ചത്. സിഐടിയു പ്രവർത്തകർ കട്ടകൾ ഇറക്കുന്നതുമായി സംബന്ധിച്ച് ഭീഷണി മുഴക്കിയെന്നും വിശ്വനാഥൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement