'KSRTC തൊഴിലാളികളെ വളർത്തു നായ്ക്കളായി കാണാൻ അനുവദിക്കില്ല'; മന്ത്രിക്കും മാനേജ്മെന്‍റിനുമെതിരെ സിഐടിയു
- Published by:Anuraj GR
- news18-malayalam
Last Updated:
ശമ്പളം നൽകാൻ പണമില്ലെന്ന് സി എം ഡി പറയുന്നത് ഏങ്ങനെ, ടിക്കറ്റ് വിറ്റ് മഞ്ചാടി കുരുവാണോ കിട്ടുന്നതെന്നും ആനത്തലവട്ടം പരിഹസിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി തുടരുന്നതിനിടെ മന്ത്രി ആന്‍റണി രാജുവിനും മാനേജ്മെന്‍റിനുമെതിരെ ആഞ്ഞടിച്ച് സിഐടിയു. തൊഴിലാളികളെ വളർത്തു നായ്ക്കളായി കാണാൻ അനുവദിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനന്തലവട്ടം ആനന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.
മാനേജ്മെന്റ് തോന്നിവാസം കാണിക്കുന്നുവെന്നും നിയമന രീതിയിൽ ആകെ ക്രമക്കേടുണ്ടെന്നും ആനത്തലവട്ടം ആരോപിച്ചു. സീനിയോരിറ്റി ഇല്ലാത്തവരെ നിയമിക്കുന്നു. മാനേജ്മെന്റ് നടപടി പരിഷകൃത സമൂഹത്തിന് ചേരാത്തതാണ്. എം പാനൽ ജീവനക്കാരെ തെക്ക് വടക്ക് നടത്തിക്കുന്നു. തൊഴിലാളികളെ മാനേജ്മെന്റ് പറ്റിക്കുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു.
മാനേജ്മെന്റ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു. സിംഗിൾ ഡ്യൂട്ടി പൂർണ പരാജയമാണ്. പരിഷ്കാരങ്ങളും മാറ്റങ്ങളും ആരുമായി ആലോചിക്കാത്തെ ചെയുന്നു. ഇഷ്ടകാരെ വച്ച് സിഎംഡി ഭരിക്കുന്നു. ക്ഷമയ്ക്ക് ഒരു പരിധി ഉണ്ടെന്നും ആനത്തലവട്ടം പറഞ്ഞു.
advertisement
തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ മന്ത്രി പാലിക്കുന്നില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. പ്രതികാര നടപടികളാണ് മാനേജ്മെൻ്റ് എടുക്കുന്നത്. ഗ്രാമ വണ്ടി ലാഭത്തിൽ അല്ല. ടാർഗറ്റ് വ്യവസ്ഥയെ സിഐടിയു ശക്തമായി എതിർക്കുന്നു. ശമ്പളം ഗഡുകളായി നൽകുന്ന രീതി അംഗീകരിക്കില്ല. നിർബന്ധിത വി ആർ എസിനോടും യോജിക്കുന്നില്ലെന്ന് ആനത്തലവട്ടം പറഞ്ഞു.
ഉദ്യോഗസ്ഥനെ മാറ്റിയാൽ പ്രശ്നം തീരും എന്ന് തോന്നുന്നില്ലെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സി എം ഡിയെ ഇവിടെ ഇരുത്തിക്കൊണ്ട് മര്യാദ പഠിപ്പിക്കണം. ശമ്പളം നൽകാൻ പണമില്ലെന്ന് സി എം ഡി പറയുന്നത് ഏങ്ങനെ, ടിക്കറ്റ് വിറ്റ് മഞ്ചാടി കുരുവാണോ കിട്ടുന്നതെന്നും ആനത്തലവട്ടം പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 27, 2023 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'KSRTC തൊഴിലാളികളെ വളർത്തു നായ്ക്കളായി കാണാൻ അനുവദിക്കില്ല'; മന്ത്രിക്കും മാനേജ്മെന്‍റിനുമെതിരെ സിഐടിയു