തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിതമായി വി.ആര്‍എസ് നടപ്പാക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ്. വാര്‍ത്തകളില്‍ വരുന്നത് പോലെ നിര്‍ബന്ധിത വിആര്‍എസിന് വേണ്ടി 50 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും, 20 വര്‍ഷത്തില്‍ അധികം സര്‍വ്വീസ് ഉള്ളവരുടേതുമായ 7200ത്തോളം പേരുടെ ലിസ്റ്റ് കെഎസ്ആര്‍ടിസി ഇന്നുവരെ തയ്യാറാക്കിയിട്ടില്ല. അങ്ങനെ വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍ അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച ചെയ്തു,
സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും അത്തരത്തിലൊരു കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിആര്‍എസ് നൽകാന്‍ ആലോചനയുണ്ടെന്നായിരുന്നു വിവരം. ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പള ഭാരം കുറയ്ക്കാനുള്ള ധനവകുപ്പ് നിര്‍ദേശപ്രകാരമാണ് കെഎസ്ആർടിസിയുടെ വിആർസ് പാക്കേജെന്നായിരുന്നു വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.