CITU | നിരക്ക് നേരത്തെയുള്ളതിലും കുറഞ്ഞു; ഓട്ടോ നിരക്ക് വർദ്ധന അംഗീകരിക്കില്ലെന്ന് CITU

Last Updated:

ധർമ്മം തന്നില്ലെങ്കിലും വേണ്ടില്ല പട്ടിയെവിട്ട് കടിപ്പിക്കരുതായിരുന്നുവെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ഓട്ടോ റിക്ഷാ നിരക്ക് (Auto Taxi Fare) വർദ്ധനയിൽ അശാസ്ത്രീയതയെന്ന് സിഐടിയു. രണ്ടു കിലോമീറ്ററിനുള്ള നിരക്ക് നേരത്തെയുള്ളതിലും കുറഞ്ഞതായി സിഐടിയു (CITU) സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു. അതുകൊണ്ട് തന്നെ മന്ത്രി പ്രഖ്യാപിച്ച നിരക്ക് വർദ്ധന അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓട്ടോ നിരക്ക് നേരത്തെ രണ്ട് കിലോമീറ്ററിന് 33 രൂപ ആയിരുന്നു. എന്നാൽ പുതിയ നിരക്ക് അനുസരിച്ച് അത് 30 രൂപയാണ്. ധർമ്മം തന്നില്ലെങ്കിലും വേണ്ടില്ല പട്ടിയെവിട്ട് കടിപ്പിക്കരുതായിരുന്നുവെന്ന് കെ എസ് സുനിൽകുമാർ പറഞ്ഞു. ഓട്ടോ നിരക്ക് കൂട്ടിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
അതേസമയം ബസുടമകളും നിരക്ക് വർദ്ധനയിൽ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. ബസ് സർവീസ് നടത്തിപ്പിലെ കടുത്ത പ്രതിസന്ധി പരിഗണിക്കാതെയാണ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും ബസുടമകൾ അറിയിച്ചു.
advertisement
ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; തീരുമാനം എൽഡിഎഫ് യോഗത്തിന് പിന്നാലെ
ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ (Bus Auto Taxi Fare Hike) വര്‍ധിപ്പിച്ചു. ഇടതുമുന്നണിയോഗം (LDF) നിരക്ക് വർധനക്ക് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ നിരക്കും വർധിപ്പിക്കും.
ബസുകളിലെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചു. തുടർന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വർധിപ്പിക്കും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കും.
advertisement
ഓട്ടോ മിനിമം ചാർജ് മിനിമം ചാർജ് രണ്ടു കിലോമീറ്ററിന് 30
രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഓട്ടോ മിനിമം ചാർജിൽ ഇനി രണ്ടു കിലോമീറ്റർ സഞ്ചരിക്കാം.
നിലവിൽ ഒന്നര കിലോമീറ്റർ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ.
1500 സിസി വരെയുള്ള  ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയർത്തി. നിലവിൽ ഇത് 175 രൂപയായിരുന്നു. അധിക കിലോമീറ്ററിന് 15 ൽ നിന്ന് 18 രൂപയാകും. 1500 സി സിക്ക് മുകളിൽ നിലവിലെ 200 രൂപയിൽ നിന്ന് 225 രൂപയാകും. അധിക കിലോമീറ്ററിന് 17 ൽ നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാർജ് രാത്രി കാല യാത്ര എന്നിവയ്ക്ക് നിലവിലെ ചാർജ് തുടരും.
advertisement
ബസുടമകളുടെ ആവശ്യം
മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CITU | നിരക്ക് നേരത്തെയുള്ളതിലും കുറഞ്ഞു; ഓട്ടോ നിരക്ക് വർദ്ധന അംഗീകരിക്കില്ലെന്ന് CITU
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement